ഡറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഋഷികേശ്-ബദരീനാഥ് ദേശീയപാതയിലുണ്ടായ കനത്ത മണ്ണിടിച്ചിൽ 2,000ത്തോളം തീർഥാടകരെ ബാധിെച്ചന്നും ഇതിൽ 800ഒാളം പേർ യാത്ര തുടർന്നുവെന്നും ചമോലി ജില്ല മജിസ്േട്രറ്റ് ആശിഷ് ജോഷി അറിയിച്ചു. 1,200ഒാളം പേർ വിഷ്ണുപ്രയാഗ്, പാണ്ഡുകേശ്വർ, ഗോവിന്ദ്ഘട്ട് എന്നിവിടങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ്. ഇവർക്കെല്ലാം താമസവും ഭക്ഷണവും ലഭ്യമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മണ്ണിടിച്ചിലില്‍ തീര്‍ഥാടകര്‍ക്കു പരിക്കില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.
ദേശീയപാതയിൽ വിഷ്ണുപ്രയാഗിനടുത്ത് അളകനന്ദ നദിയുടെ സംഗമസ്ഥാനത്തിനടുത്താണ് വെള്ളിയാഴ്ച മണ്ണിടിച്ചിലുണ്ടായത്. ഇവിടെയുള്ള ഹാത്തി പഹാർ മലനിരകളിലെ കൂറ്റൻ പാറകൾ വീണ് റോഡ് ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. മണ്ണിടിച്ചിലിൽ 15,000ത്തോളം പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന വാർത്ത നിഷേധിച്ച മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് രക്ഷാപ്രവർത്തനങ്ങൾ ദ്രുതഗതിയിലാക്കാനും കഴിയുന്നത്ര വേഗത്തിൽ ഗതാഗതം പുനഃസ്ഥാപിക്കാനും ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി. ബോർഡർ റോഡ് ഒാർഗനൈസേഷെൻറ നേതൃത്വത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടന്നുവരുകയാണ്.
അതേസമയം, മണ്ണിടിച്ചിൽമൂലം ഉത്തരാഖണ്ഡിൽ കുടുങ്ങിക്കിടക്കുന്ന മഹാരാഷ്ട്രയിൽനിന്നുള്ള തീർഥാടകർ സുരക്ഷിതരാണെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് നിയമസഭയിൽ പറഞ്ഞു. മഹാരാഷ്ട്രയിൽനിന്നുള്ള 179 തീർഥാടകരാണ് കുടുങ്ങിക്കിടക്കുന്നത്. ഇതിൽ ഒൗറംഗാബാദിൽനിന്നുള്ള 102 പേരും പുണെയിൽനിന്നുള്ള 38 പേരുമാണുള്ളത്. ഇവരെ തിരികെ കൊണ്ടുവരാൻ റെയിൽവേ അധികൃതരുമായി ബന്ധപ്പെട്ടുവരുകയാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.