ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ മഞ്ഞുപാളി സ്ഫോടന ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 40ആയി. തപോവൻ തുരങ്കത്തിൽ നിന്ന് അഞ്ചു മൃതദേഹങ്ങളാണ് ഞായറാഴ്ച കണ്ടെടുത്തത്. ഉത്തരാഖണ്ഡ് ദുരന്തമുണ്ടായി ഒരാഴ്ച പിന്നിടുേമ്പാഴും പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
രണ്ടുമൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. നാഷനൽ തെർമൽ പവർ കോർപറേഷൻ തപോവൻ പദ്ധതിയിലെ തൊഴിലാളികളായ തെഹ്രി സ്വദേശിയായ അമൽ സിങ്, ഡെറാഡൂൺ സ്വദേശി അനിൽ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. 39ഓളം പേർ ടണലിൽ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് വിവരം.
ഡ്രില്ലിങ് മെഷീനും മറ്റു ഉപകരണങ്ങളും ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം. ദുരന്തത്തിൽ 164 പേരെ ഇനിയും കണ്ടുകിട്ടാനുണ്ട്.
കഴിഞ്ഞ ഞായറാഴ്ച രാവിലെയായിരുന്നു ചമോലിയിൽ മഞ്ഞുപാളി സ്ഫോടനമുണ്ടായത്. തുടർന്ന് വെള്ളപ്പൊക്കമുണ്ടാകുകയും കിലോമീറ്ററുകളോളം പ്രദേശം ഒഴുകിപോകുകയും ചെയ്തു. നിരവധി വീടുകളും കെട്ടിടങ്ങളുമാണ് തകർന്നത്. രണ്ടു ജല വൈദ്യുത പദ്ധതികളും തകർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.