എട്ട് എം.പിമാരുടെ സസ്പെൻഷൻ റദ്ദാക്കി

ന്യൂഡൽഹി: രാഷ്ട്രപതിയുടെ പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയ ചർച്ചയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ സംസാരിക്കാൻ അനുവദിക്കാത്തതിനെ തുടർന്നുണ്ടായ പ്രതിഷേധത്തിൽ നടപടി നേരിട്ട എട്ട് എം.പിമാരുടെ സസ്പെൻഷൻ റദ്ദാക്കി.

ലോക്സഭ സെക്രട്ടറി ജനറലിന്റെ മേശക്കുമേൽ കയറി ചെയറിനെ വളഞ്ഞ കോൺഗ്രസിന്റെ മണികം ടാഗോർ, ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ്, അമരീന്ദർ സിങ്, രാജ വാറിങ്, ഗുർജിത് സിങ് ഓജ്‍ല, കിരൺ കുമാർ റെഡ്ഢി, പ്രശാന്ത യാദവ റാവു, സി.പി.എമ്മിന്റെ സൂ വെങ്കിടേശൻ എന്നിരുടെ സസ്പെൻഷനാണ് ചൊവ്വാഴ്ച പിൻവലിച്ചത്.

തിങ്കളാഴ്ച സ്പീക്കറുടെ ഓഫിസിൽ നടന്ന സഭാകക്ഷി നേതാക്കളുടെ ചർച്ചയിലുണ്ടായ സമവായത്തെ തുടർന്ന് കോണ്‍ഗ്രസ് ചീഫ് വിപ്പ് കൊടിക്കുന്നില്‍ സുരേഷ്, സഭക്കകത്ത് നടന്ന നിര്‍ഭാഗ്യകരമായ സംഭവങ്ങളില്‍ ഖേദം പ്രകടിപ്പിച്ചു. ഇതോടെ പാർലമെന്റ് കാര്യ മന്ത്രി കിരണ്‍ റിജിജു അവതരിപ്പിച്ച പ്രമേയം സഭ ഏകകണ്ഠമായി പാസാക്കി സസ്പെൻഷൻ പിൻവലിക്കുകയായിരുന്നു.

കൊടിക്കുന്നിൽ സുരേഷ് രണ്ടുവരിയില്‍ ഖേദപ്രകടനം നടത്തിയതിൽ പ്രമേയം അവതരിപ്പിക്കാന്‍ ആദ്യം വിസമ്മതിച്ച കിരൺ റിജിജു സഭയുടെ അന്തസ്സ് പരിപാലിക്കുന്നതില്‍ വ്യക്തമായ ഉറപ്പുവേണമെന്ന് ആവശ്യപ്പെട്ടു. ഖേദമറിയിച്ചില്ലേയെന്നും ട്രഷറി ബെഞ്ച് നിർദേശം അടിച്ചേൽപിക്കരുതെന്നും എസ്.പിയുടെ ധര്‍മേന്ദ്രയാദവ് പറഞ്ഞു. ആരും പരസ്പരം കുറ്റപ്പെടുത്തേണ്ടെന്നും ഇരുപക്ഷവും പരസ്പരം ബഹുമാനിക്കണമെന്നും ലക്ഷ്മണരേഖ ലംഘിക്കരുതെന്നും എന്‍.സി.പിയിലെ സുപ്രിയ സുലെ പറഞ്ഞു.

സഭക്കകത്തോ പാര്‍ലമെന്റ് കോംപ്ലക്‌സിലോ അംഗങ്ങള്‍ പ്ലക്കാര്‍ഡുകളും പോസ്റ്ററുകളും നിര്‍മിതബുദ്ധിയാല്‍ തയാറാക്കിയ ഫോട്ടോകളും ദൃശ്യങ്ങളും പ്രദര്‍ശിപ്പിക്കാൻ അനുമ

തിയില്ലെന്ന് സ്പീക്കർ വ്യക്തമാക്കി. ഫെബ്രുവരി മൂന്നിന് കിരൺ റിജിജു അവതരിപ്പിച്ച പ്രമേയം ശബ്ദവോട്ടിനിട്ട് പാസാക്കിയാണ് ബജറ്റ് സമ്മേളനം കഴിയുന്നതുവരെ എം.പിമാരെ സസ്പെൻഡ് ചെയ്തത്.

Tags:    
News Summary - Suspension of eight MPs revoked

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.