അഞ്ച്​ ഐ.എ.എസ്​ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി ; അയോധ്യയിൽ പുതിയ കമീഷണർ

ലഖ്​നോ: ഉത്തർപ്രദേശിൽ അഞ്ച്​ ഐ.എ.എസ്​ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി സർക്കാർ. ഇതിലൊരാളെ അയോധ്യ കമീഷണറായി നിയമിച ്ചു. വെള്ളിയാഴ്​ച രാത്രിയാണ്​ ഇതുമായി ബന്ധപ്പെട്ട ഉത്തരവിറങ്ങിയത്​.

അടിസ്ഥാനസൗകര്യ-വ്യവസായ വികസന വകുപ്പ് ​ സെക്രട്ടറി മഹേന്ദ്ര പ്രസാദ്​ അഗർവാളിനെയാണ്​ അയോധ്യയിലെ സ്​പെഷ്യൽ ഓഫീസറായി നിയമിച്ചത്​. അയോധ്യ സർക്കിൾ കമീഷണറുടെ പദവിയായിരിക്കും അദ്ദേഹം വഹിക്കുക. ട്രാൻസ്​പോർട്ട്​ ഡിപ്പാർട്ട്​മ​െൻറ്​ ചീഫ്​ സെക്രട്ടറി അരവിന്ദ്​ കുമാർ ഊർജ വകുപ്പിലെ ചീഫ്​ സെക്രട്ടറി പദം വഹിക്കും. കുമാറി​ന്​ പകരക്കാരനായി എൻ.ആർ.ഐ ഡിപ്പാർട്ട്​മ​െൻറിലെ രാജേഷ്​ കുമാർ സിങ്​ എത്തും. നിലവിൽ പബ്ലിക്​ എൻറർപ്രൈസ്​ ഡിപ്പാർട്ട്​മ​െൻറ്​ ചീഫ്​ സെക്രട്ടറിയാണ് രാജേഷ്​​ കുമാർ സിങ്​. കുമാർ സിങ്ങിൻെറ പദവയിലേക്ക്​ ഊർജവകുപ്പി​െല സെക്രട്ടറി പദം വഹിച്ചിരുന്ന അലോക്​ കുമാറിനെ നിയമിച്ചു.

ആർ.ഇ.ആർ.എ സെക്രട്ടറി അബ്ബർ അഹമ്മദിന്​ നമാമി ഗംഗയുടെയും ഗ്രാമീണ മേഖലയിൽ ജലവിതരണ വകുപ്പി​േൻറയും ചുമതലയുമാണ്​ നൽകിയിരിക്കുന്നത്​.

Tags:    
News Summary - Uttar Pradesh govt transfers 5 IAS officers-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.