ശബരിമല വിധിക്കു ശേഷം ഭീഷണിയുണ്ടായി -ജസ്റ്റിസ് ചന്ദ്രചൂഡ്

മുംബൈ: ശബരിമലയിൽ യുവതീ പ്രവേശനത്തിന് അനുമതി നൽകിയ വിധിക്കു ശേഷം തനിക്കെതിരെ ഭീഷണിയുണ്ടായെന്ന് സുപ്രീംകോടതി ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. മുംബൈയിൽ ഒരു ചടങ്ങിൽ സംസാരിക്കവെയാണ് ജസ്റ്റിസിന്‍റെ വെളിപ്പെടുത്തൽ.

വിധിക്ക് പിന്നാലെ സമൂഹ മാധ്യമങ്ങളിൽ ഭീഷണിയും അധിക്ഷേപവും ഉണ്ടായി. സമൂഹ മാധ്യമങ്ങളിലെ സന്ദേശങ്ങൾ വായിക്കരുതെന്ന് കൂടെ പ്രവർത്തിക്കുന്ന ലോ ക്ലർക്കുമാരും ഇന്‍റേണുമാരും പറഞ്ഞു. ശബരിമല യുവതീ പ്രവേശന വിധിയിൽ ഇപ്പോഴും ഉറച്ചു നിൽക്കുന്നു എന്നും ചന്ദ്രചൂഡ് വ്യക്തമാക്കി.

സ്ത്രീകളെ അകറ്റിനിർത്തുന്നത് തൊട്ടുകൂടായ്മക്ക് തുല്യമാണ്. ആരാധനാ സ്വാതന്ത്ര്യത്തിനുള്ള അവകാശം ഉറപ്പുനൽകുന്ന സ്ത്രീകളുെട ഭരണഘടനാ അവകാശങ്ങൾ കവർന്നെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - ustice-chandrachud-reveals-he-received-threats-after-sabarimala-verdict-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.