ലോകത്ത് മലിനീകരണത്തിൽ ഇന്ത്യ ആറാമത്; കൂടുതൽ മലിനം യു.പിയിൽ

ന്യൂ​ഡ​ൽ​ഹി: വാ​യു മ​ലി​നീ​ക​ര​ണ​ത്തി​ന്റെ തോ​ത് ക​ണ​ക്കാ​ക്കു​ന്ന സൂ​ക്ഷ്മ ക​ണി​ക​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ലോ​ക​ത്ത് ഏ​റ്റ​വും മ​ലി​നീ​ക​ര​ണ​മു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ ഇ​ന്ത്യ ആ​റാ​മ​ത്. യു.​പി​യി​ലെ ലോ​നി ലോ​ക​ത്തെ ഏ​റ്റ​വും മ​ലി​ന​മാ​യ ന​ഗ​ര​മാ​ണെ​ന്നും ​2025 ലെ ​വേ​ൾ​ഡ് എ​യ​ർ ക്വാ​ളി​റ്റി റി​പ്പോ​ർ​ട്ട് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. സൂ​ക്ഷ്മ ക​ണി​ക​ക​ളു​ടെ (പി.​എം 2.5) സാ​ന്നി​ധ്യം വി​ല​യി​രു​ത്തി സ്വി​റ്റ്സ​ർ​ല​ൻ​ഡി​ലെ വാ​യു ഗു​ണ​നി​ല​വാ​ര സാ​ങ്കേ​തി​ക ക​മ്പ​നി​യാ​യ ഐ.​ക്യു എ​യ​ർ ആ​ണ് റി​പ്പോ​ർ​ട്ട് പ്ര​സി​ദ്ധീ​ക​രി​ച്ച​ത്.

ആ​ഗോ​ളാ​ടി​സ്ഥാ​ന​ത്തി​ൽ മ​ലി​നീ​ക​ര​ണ​മു​ള്ള ന​ഗ​ര​ങ്ങ​ളി​ൽ ഡ​ൽ​ഹി നാ​ലാ​മ​തു​മാ​ണ്. 143 രാ​ജ്യ​ങ്ങ​ളി​ലും മേ​ഖ​ല​ക​ളി​ലും 9,446 ന​ഗ​ര​ങ്ങ​ളി​ലു​മാ​യി ന​ട​ത്തി​യ വി​ശ​ക​ല​ന​ത്തി​ലാ​ണ് ഇ​ന്ത്യ​യു​ടെ​യും രാ​ജ്യ​ത്തെ വി​വി​ധ ന​ഗ​ര​ങ്ങ​ളി​ലെ​യും ദ​യ​നീ​യാ​വ​സ്ഥ ​ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്.

പാ​കി​സ്താ​ൻ ആ​ണ് ലോ​ക​ത്ത് ഏ​റ്റ​വും മ​ലി​ന​മാ​യ രാ​ജ്യം. തു​ട​ർ​ന്ന് ബം​ഗ്ലാ​ദേ​ശ്, ത​ജി​കി​സ്താ​ൻ, ഛാദ്, ​കോം​ഗോ എ​ന്നി​വ​യും. ഏ​റ്റ​വും മ​ലി​ന​മാ​യ പ​ത്ത് ന​ഗ​ര​ങ്ങ​ളി​ൽ അ​ഞ്ചെ​ണ്ണം ഇ​ന്ത്യ​യി​ൽ നി​ന്നാ​ണ്. ലോ​നി, ഭൈ​ർ​ണി​ഹാ​ട്, ഡ​ൽ​ഹി, ഗാ​സി​യാ​ബാ​ദ്, ഉ​ല എ​ന്നി​വ​യാ​ണ​ത്. ലോ​ക​ത്ത് ഏ​റ്റ​വും മ​ലി​ന​മാ​യ 25 ന​ഗ​ര​ങ്ങ​ൾ ഇ​ന്ത്യ, പാ​കി​സ്താ​ൻ, ചൈ​ന എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്. ഇ​തി​ൽ നാ​ലി​ൽ മൂ​ന്നും ഇ​ന്ത്യ​യി​ലാ​ണ്.

യു.​പി​യി​ലെ ലോ​നി ന​ഗ​ര​ത്തി​ലെ മ​ലി​നീ​ക​ര​ണ തോ​ത് ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് 23 ശ​ത​മാ​നം വ​ർ​ധി​ച്ചു. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന നി​ർ​ദേ​ശി​ച്ച നി​ല​വാ​ര​ത്തി​ന്റെ 22 ഇ​ര​ട്ടി​യി​ലേ​റെ​യാ​ണ് മ​ലി​നീ​ക​ര​ണ​മെ​ന്നും റി​പ്പോ​ർ​ട്ട് പ​റ​യു​ന്നു.

Tags:    
News Summary - UP's Loni world's most polluted city, Delhi 4th Report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.