Posted On
date_range Updated On
date_range കോടതി നടപടി അനുമതിയില്ലാതെ പ്രചരിപ്പിക്കുന്നതിന് വിലക്ക്
ന്യൂഡൽഹി: കോടതി നടപടികളുടെ ഓഡിയോ, വിഡിയോ റെക്കോഡിങ്ങുകൾ സുപ്രീംകോടതി സെക്രട്ടറി ജനറലിന്റെയോ ഹൈകോടതി രജിസ്ട്രാർ ജനറൽമാരുടെയോ മുൻകൂർ അനുമതിയില്ലാതെ സമൂഹ മാധ്യമങ്ങളിലോ മറ്റ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലോ പോസ്റ്റ് ചെയ്യുന്നതോ അപ്‌ലോഡ് ചെയ്യുന്നതോ സുപ്രീംകോടതി വിലക്കി.
കോടതി നടപടികളുടെ തത്സമയ സംപ്രേക്ഷണവും വിഡിയോകളുടെ പ്രചാരണവും സമൂഹമാധ്യമത്തിൽ ദുരുപയോഗം ചെയ്യപ്പെടുന്നതിനെതിരായ ഹരജി പരിഗണിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങുന്ന ബെഞ്ച്. വിഷയത്തിൽ കോടതി കേന്ദ്ര സർക്കാറിനോട് വിശദീകരണം തേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.