മുംബൈ: ദാദറിൽ സി.ജെ.പി പ്രതിഷേധത്തിനിടെ വനിതയെ പൊലീസ് മോശമായി കൈകാര്യം ചെയ്തെന്നാരോപിച്ച് കോൺഗ്രസും ശരദ് പവാർ പക്ഷ എൻ.സി.പിയും. വിഡിയോ സഹിതമാണ് കോൺഗ്രസ് മുംബൈ അധ്യക്ഷയും എം. പിയുമായ വർഷ ഗെയിക്വാദ്, പവാർ പക്ഷ എം.എൽ.എ രോഹിത് പവാർ എന്നിവർ ആരോപണം ഉന്നയിച്ചത്.
സ്ത്രീയെ അപമാനിച്ചതിന് പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുക്കണമെന്ന് ഇരുവരും ആവശ്യപ്പെട്ടു. ഈ വാദം പൊലീസ് തള്ളി. സ്ത്രീ അപമാനിക്കപ്പെട്ടിട്ടില്ലെന്നും നീല ടീഷർട്ടിട്ട സമരക്കാരനെ പിടികൂടി ഉദ്യോഗസ്ഥൻ മറ്റൊരു ദിശയിലേക്ക് നോക്കുന്നതിനിടെ സ്ത്രീ ഇടപെടുകയായിരുന്നുവെന്നുമാണ് പൊലീസ് വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.