തിരുവനന്തപുരം: കോവിഡ് ബാധിച്ചുള്ള മരണം വർധിച്ചുവരുന്നതിനാൽ ശവസംസ്കാര ചടങ്ങുകൾ സൗജന്യമാക്കുമെന്ന് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്തെ മുനിസിപ്പൽ കോർപേറഷൻ പരിധിയിൽ മാത്രമാണ് ഈ സേവനം ലഭ്യമാകുക. ശനിയാഴ്ച സർക്കാർ ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കി.
ഇതിന്‍റെ ചിലവ് വഹിക്കേണ്ടത് മുനിസിപ്പൽ കോർപറേഷനുകളാണ്. ശവസംസ്കാര ചടങ്ങുകളിൽ കർശനമായി കോവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്നും സർക്കാർ ഉത്തരവിറക്കി. ശവസംസ്കാരത്തിനായി സംസ്ഥാനത്ത് വൻ തോതിൽ പണം ഈടാക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സർക്കാറിന്‍റെ നടപടി. പരമാവധി 5000രൂപ വരെയാണ് ശവസംസ്കാരത്തിന് ചിലവഴിക്കേണ്ട തുകയായി പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.