കുട്ടികളെ കൊണ്ട് മൂത്രപ്പുര വൃത്തിയാക്കിപ്പിച്ചു; പ്രിൻസിപ്പൽക്ക് സസ്‍പെൻഷൻ

ലഖ്നോ: സ്കൂൾ കുട്ടികളെ കൊണ്ട് മുത്രപ്പുര കഴുകിച്ച സംഭവത്തെ തുടർന്ന് യു.പിയിൽ പ്രിൻസിപ്പൽക്ക് സസ്‍പെൻഷൻ. മുത്രപ്പുര വൃത്തിയാക്കാൻ സ്കൂൾ കുട്ടികൾ നിർബന്ധിതരാവുന്നതിന്റെ വിഡിയോ പുറത്ത് വന്നതോടെയാണ് നടപടിയുണ്ടായത്.

സോഹൻ ബ്ലോക്കിലെ പിപ്പര കാല ഗ്രാമത്തിലാണ് സംഭവമുണ്ടായത്. കുട്ടികൾ മൂത്രപ്പുര വൃത്തിയാക്കുന്നതിന്റെ ദൃശ്യങ്ങൾ ബുധനാഴ്ചയാണ് പുറത്ത് വന്നതെന്ന് വിദ്യാഭ്യാസ ഓഫീസർ മണിറാം സിങ് പറഞ്ഞു. സംഭവത്തിൽ സ്വമേധയ കേസെടുത്ത വിദ്യഭ്യാസ ഓഫീസർ പ്രിൻസിപ്പാൾ ​മൃത്യുഞ്ജയിയെ സസ്പെൻഡ് ചെയ്യുകയും ചെയ്തു.

കുട്ടികളെ ഭീഷണിപ്പെടുത്തി ഒരാൾ മൂത്രപ്പുര വൃത്തിയാക്കിപ്പിക്കുന്നതാണ് ദൃശ്യങ്ങളാണ് പുറത്തായത്. തുടർന്നാണ് ഇക്കാര്യത്തിൽ നടപടിയുണ്ടാകുന്നത്.

Tags:    
News Summary - UP: Principal suspended after video clip shows students cleaning school toilet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.