യോഗി ആദിത്യനാഥിന്റെ സുരക്ഷാ ജീവനക്കാരൻ അബദ്ധത്തിൽ സ്വയം വെടിവെച്ച് മരിച്ചു

ലഖ്നോ: ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സെക്യൂരിറ്റി സ്റ്റാഫംഗമായി ഡെപ്യൂട്ടേഷനിൽ നിയമിതനായ പൊലീസ് ഉദ്യോഗസ്ഥൻ അബദ്ധത്തിൽ സ്വയം വെടിവെച്ച് മരിച്ചു. സ്വന്തം സർവീസ് റിവോൾവർ കൊണ്ട് തലക്കാണ് വെടിയേറ്റതെന്ന് പൊലീസ് പറഞ്ഞു.

വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. സന്ദീപ് യാദവ് എന്ന പൊലീസുകാരനാണ് മരിച്ചത്. ശനിയാഴ്ച മുതലായിരുന്നു മുഖ്യമന്ത്രിയുടെ സുരക്ഷാജീവനക്കാരനായി ജോലിയിൽ കയറേണ്ടിയിരുന്നതെന്ന് അഡീഷണൽ പൊലീസ് സൂപ്രണ്ട് അശുതോഷ് മിശ്ര പറഞ്ഞു.

മസൗലി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വീട്ടിലിരുന്ന് സന്ദീപ് റിവോൾവർ വൃത്തിയാക്കുന്നതിനിടെ വെടിപൊട്ടുകയായിരുന്നു. തലക്ക് വെടിയേറ്റ സന്ദീപ് തൽക്ഷണം മരിച്ചു. സന്ദീപിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനയച്ചിട്ടുണ്ട്. വിഷയം അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു.

Tags:    
News Summary - UP Police personnel deputed for Yogi Adityanath's security shoots himself dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.