Posted On
date_range Updated On
date_range അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ ബലാത്സംഗം ചെയ്ത് കൊന്ന ബന്ധുവിന് വധശിക്ഷ; സംഭവം യു.പിയിൽ
ലഖ്നോ: അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ ബലാത്സംഗം ചെയ്ത് കൊന്ന കേസിൽ അർധസഹോദരനായ പ്രതിക്ക് വധശിക്ഷ. ക്രൂരകൃത്യം നടത്തിയ പ്രതി വധശിക്ഷയിൽ കുറഞ്ഞതൊന്നും അർഹിക്കുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. 70,000 രൂപ പിഴയടക്കാനും നിർദേശിച്ചിട്ടുണ്ട്.
2020 ഫെബ്രുവരി 17ന് യു.പിയിലെ മഡിയണിലാണ് സംഭവം നടന്നത്. അർധസഹോദരനായ പ്രതി പപ്പു ദീക്ഷിക് കുഞ്ഞിനെ പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു.
അപൂർവങ്ങളിൽ അപൂർവമായ കേസാണിതെന്ന് ജഡ്ജി അരവിന്ദ് മിശ്ര പറഞ്ഞു. മൃഗങ്ങൾ പോലും ചെയ്യാത്ത ക്രൂരതയാണ് പ്രതി കാട്ടിയത്. പെൺകുട്ടികളെ ദൈവത്തിന്‍റെ പ്രതിരൂപമായി കാണുന്ന നാടാണ് നമ്മുടേത്. ഇത്തരം കുറ്റകൃത്യങ്ങൾ ആളുകൾ തമ്മിലുള്ള ബന്ധത്തിൽ വരെ ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കുന്നതാണെന്നും ജഡ്ജി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.