പാർക്കിങ് സ്ഥലത്തേക്കുറിച്ചുള്ള തർക്കം; ഫ്ലാറ്റ് സെക്രട്ടറിയുടെ മൂക്ക് കടിച്ച് പറിച്ച് യുവാവ്

ലഖ്നോ: ഉത്തർപ്രദേശിലെ കാൻപൂരിൽ പാർക്കിങ് സ്ഥലത്തെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് ഫ്ലാറ്റ് സൊസൈറ്റി സെക്രട്ടറിയുടെ മൂക്ക് കടിച്ച് പറിച്ച് യുവാവ്. ഞായറാഴ്ചയാണ് സംഭവം. സംഭവത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. കാൻപൂരിലെ

ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ക്ഷിതിജ് മിശ്ര എന്നയാളാണ് ഫ്ലാറ്റ് സൊസൈറ്റി സെക്രട്ടറിയായ രൂപേന്ദ്ര സിങിനെ ആക്രമിച്ചത്. രൂപേന്ദ്ര സിങിന്‍റെ മകൾ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു.

ഞായറാഴ്ച വൈകിട്ടോടെ ക്ഷിതിജ് പാർക്കിങ് സ്ഥലത്തെച്ചൊല്ലി രൂപേന്ദ്ര സിങിനെ ഫോണിൽ വിളിക്കുകയും പരാതി പറയുകയും ചെയ്തിരുന്നു. പ്രശ്ന പരിഹാരത്തിനായി രൂപേന്ദ്ര സിങ് സെക്യൂരിറ്റിയെ പാർക്കിങ് സ്ഥലത്തേക്ക് അയച്ചു. എന്നാൽ തർക്കം രൂക്ഷമാകുന്നതല്ലാതെ പ്രശ്നത്തിന് യാതൊരു പരിഹാരവും ഉണ്ടായില്ല. തുടർന്ന് രൂപേന്ദ്ര സിങ് സംഭവസ്ഥലത്തേക്ക് എത്തി.

ഇരുവരും തമ്മിലുണ്ടായ തർക്കത്തിനിടയിൽ ക്ഷിതിജ് രൂപേന്ദ്ര സിങിന്‍റെ മുഖത്തടിക്കുകയും കവിളിൽ പിടിച്ചുകൊണ്ട് മൂക്ക് കടിച്ച് പറിക്കുകയുമായിരുന്നു. നിലവിളി കേട്ട് ആളുകൾ എത്തുകയും രൂപേന്ദ്ര സിങിനെ ആശുപത്രിയിൽ എത്തിച്ചു. ഇയാൾ ഇതുവരെ ആശുപത്രി വിട്ടിട്ടില്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. 

Tags:    
News Summary - UP Man Bites Off Neighbour's Nose In Parking Row

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.