യു.പിയിൽ റോഡിൽ അലഞ്ഞുതിരിഞ്ഞ കാളയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു; ഹോംഗാർഡിന് ഗുരുതരം

അലിഗഢ്: ഉത്തർ പ്രദേശിലെ അലിഗഢിൽ നടുറോഡിൽ കാളയിടിച്ച് രണ്ട് ബൈക്ക് യാത്രികർ മരിച്ചു. ഹോംഗാർഡിന് പരിക്കേറ്റു. അപകടത്തിൽ കാള ചത്തു.

ലോധ പൊലീസ് സ്റ്റേഷൻ പരിധിയിലെ സദൽപൂരിൽ ഞായറാഴ്ച വൈകീട്ടാണ് സംഭവം. അലഞ്ഞുതിരിയുകയായിരുന്ന കാളയുമായി രണ്ട് ബൈക്കുകൾ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ബൈക്ക് യാത്രികരായ താന ഗാന്ധി പാർക്കിലെ മാളവ്യ നഗർ സ്വദേശികളായ ബിനേഷ്, സൗരഭ് എന്നിവർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. മറ്റൊരു ബൈക്കിലുണ്ടായിരുന്ന ഹോം ഗാർഡ് വിജേന്ദർ സിംഗിനെ ഗുരുതര പരിക്കുകളോടെ ജെഎൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗോണ്ട പൊലീസ് സ്റ്റേഷൻ പരിധിയിലെ കർഹാല സ്വദേശിയാണ് വിജേന്ദർ. ബിനീഷിന്റെയും സൗരഭിന്റെയും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചു.

അലഞ്ഞുതിരിയുന്ന കാളകൾ അപകടം വരുത്തിവെക്കുന്നത് പതിവാണെന്ന് ഗ്രാമത്തലവൻ വിശാൽ താക്കൂർ പറഞ്ഞു. റോഡിൽ മാത്രമല്ല ഗ്രാമത്തിലും കർഷകർ ആശങ്കയിലാണ്. ഇവയെ സംരക്ഷിക്കുമെന്ന് സർക്കാർ അവകാശവാദം മുഴക്കാറുണ്ടെങ്കിലും കാളകൾ യഥേഷ്ടം വിഹരിക്കുകയാണെന്ന് നാട്ടുകാർ പറഞ്ഞു. 

Tags:    
News Summary - UP: Bike collided with bull, 2 youths killed, one policeman also injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.