ന്യൂഡൽഹി: ഉന്നാവോ ബലാത്സംഗക്കേസിലെ അതിജീവിതയുടെ പിതാവ് കസ്റ്റഡിയിൽ മരിച്ച കേസിൽ 10 വർഷത്തെ ജയിൽശിക്ഷ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട ജയ്ദീപ് സെൻഗറിെന്റ ആരോഗ്യനില പരിശോധിക്കുന്നതിന് മെഡിക്കൽ ബോർഡ് രൂപവത്കരിക്കാൻ ന്യൂഡൽഹി എയിംസിന് ഡൽഹി ഹൈകോടതി നിർദേശം നൽകി.
പുറത്താക്കപ്പെട്ട ബി.ജെ.പി നേതാവായ കുൽദീപ് സെൻഗറിെന്റ സഹോദരനായ ജയ്ദീപ് സെൻഗർ (50) വായിലെ അർബുദത്തിെന്റ പേരിലാണ് ശിക്ഷാ ഇളവ് തേടി കോടതിയെ സമീപിച്ചത്. എന്നാൽ, ഇപ്പോഴത്തെ ആരോഗ്യനില അറിയാൻ സ്വതന്ത്ര മെഡിക്കൽ പരിശോധന ആവശ്യമാണെന്ന് ജസ്റ്റിസുമാരായ നവീൻ ചാവ്ല, രവീന്ദർ ദുഡേജ എന്നിവരുടെ ബെഞ്ച് വിലയിരുത്തി. തുടർന്നാണ് പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ എയിംസ് ഡയറക്ടർക്ക് നിർദേശം നൽകിയത്.കേസ് മാർച്ച് രണ്ടിന് പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.