പൊതു സ്ഥലത്ത് മൂത്രമൊഴിച്ച് കേന്ദ്രമന്ത്രിയുടെ 'സ്വഛ് ഭാരത്'

ന്യൂഡൽഹി: സ്വഛ് ഭാരത് പദ്ധതിക്ക് നാണക്കേടുണ്ടാക്കി പൊതു സ്ഥലത്ത് കേന്ദ്രമന്ത്രി മൂത്രമൊഴിച്ചു. കേന്ദ്ര കൃഷിമന്ത്രി രാധാ മോഹൻ സിങ് ആണ് പൊതുസ്ഥലത്ത് മൂത്രം ഒഴിച്ചത്. ഇതിൻറെ ഫോട്ടോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കപ്പെടുകയും ചെയ്തു. സുരക്ഷ ജീവനക്കാർക്ക് സമീപം മതിലിനോട് ചേർന്ന് കേന്ദ്ര മന്ത്രി മൂത്രമൊഴിക്കുന്ന ദൃശ്യമാണ് പ്രചരിക്കപ്പെട്ടത്. ബീഹാറിലെ കിഴക്കൻ ചമ്പാരൺ മണ്ഡലത്തിലെ മോതിഹാരിയിൽ മന്ത്രി അടുത്തിടെ സന്ദർശനം നടത്തിയപ്പോഴെടുത്ത ഫോട്ടോയാണിത്.


ഈ മാസം ഇത് രണ്ടാം തവണയാണ് രാധാ മോഹൻ സിംഗ് വിവാദത്തിൽ അകപ്പെടുന്നത്. മധ്യപ്രദേശിൽ അഞ്ച് കർഷകരെ പൊലീസ് വെടിവെച്ചു കൊലപ്പെടുത്തിയതിൻറെ ഞെട്ടലിൽ രാജ്യം നിൽക്കെ ഇദ്ദേഹം യോഗ ഗുരു ബാബാ രംദേവിനൊപ്പം യോഗ പരിശീലന പരിപാടിയിൽ പങ്കെടുത്തതും വിവാദമായിരുന്നു.

Tags:    
News Summary - Union Agriculture Minister Radha Mohan Singh Caught Urinating in Public

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.