ന്യൂഡല്‍ഹി: കോവിഡ്-19 വ്യാപനവുമായി ബന്ധപ്പെട്ട് ഇനി രണ്ടാഴ്ച അതിനിർണായകമാണെന് ന് കോൺഗ്രസ് നേതാവ് പി. ചിദംബരം. ലോകത്തോടൊപ്പം ഇന്ത്യയും അതിനിർണായകമായ രണ്ട ാഴ്ചയിലേക്ക് കടന്നു. രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ ഉള്‍പ്പെടെ കോവിഡ് വ്യാപനം സംബന്ധിച്ച് പ്രധാനമന്ത്രി പ്രതിപക്ഷനേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത് നല്ല കാര്യമാണ്.
മഹാമാരിക്കെതിരായ പോരാട്ടത്തിന് സർക്കാറിന് എല്ലാവരും പിന്തുണ നൽകുമെന്ന് ഉറപ്പുണ്ടെന്നും അേദ്ദഹം ട്വീറ്റു ചെയ്തു. മഹാമാരിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ സ്വീകരിച്ച നടപടികളിലെ പോരായ്മകള്‍ കോണ്‍ഗ്രസും മറ്റു പ്രതിപക്ഷകക്ഷികളും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സര്‍ക്കാറിന് നല്കുന്ന പിന്തുണയുടെ ഭാഗമായി വിമര്‍ശനങ്ങളെ കണക്കാക്കണം.
കൂടുതല്‍ സമഗ്രവും മെച്ചപ്പെട്ടതുമായ രോഗനിര്‍ണയസംവിധാനം ഉണ്ടാകണമെന്ന കാര്യത്തില്‍ വിദഗ്ധക്ക് ഏകാഭിപ്രായമാണുള്ളത്. അതിനാവശ്യമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ചിദംബരം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.