ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഗര്‍ഭിണിയടക്കം അഞ്ചു മലയാളി നഴ് സുമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരു നഴ്സിന് രണ്ടു വയസ്സുള്ള കുട്ടിയുണ്ട്. ദില്ഷാ ദ് ഗാര്‍ഡനിൽ സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില െ അഞ്ചു മലയാളികള്‍ക്കാണ് രോഗം. ഇവിടെ നാലു ഡോക്ടര്‍മാര്‍ക്കും തമിഴ്നാട്ടില്‍നിന്നു ള്ള നഴ്സിനും കോവിഡ് പോസിറ്റിവായി.
ബ്രിട്ടനില്‍നിന്നെത്തിയ സഹോദരനെ സന്ദര്‍ശ ിച്ച ഡോക്ടര്‍ വഴിയാണ് രോഗം വന്നത്. ഈ ഡോക്ടര്‍ മാര്‍ച്ച് 16 മുതല്‍ 21 വരെ ആശുപത്രിയിലെത് തിയിരുന്നു. ഇദ്ദേഹവുമായി സമ്പര്‍ക്കം പുലര്‍ത്തിയ തമിഴ്നാട് സ്വദേശിയായ നഴ്സിനും മറ്റ് മലയാളി നഴ്സുമാര്‍ക്കും രോഗം പകർന്നു. രോഗം കണ്ടെത്തിയ ഒമ്പതു പേരെ രാജീവ് ഗാന്ധി ആശുപത്രിയിലേക്കും എട്ടുമാസം ഗര്‍ഭിണിയായ നഴ്സിനെ എല്‍.എന്‍.ജെ.പി ആശുപത്രിയിലേക്കും മാറ്റി. പനിയും ചുമയും ഉൾപ്പെടെ രോഗലക്ഷണങ്ങള്‍ ഉണ്ടായപ്പോള്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെെട്ടങ്കിലും കാന്‍സര്‍ ആശുപത്രിയില്‍ കോവിഡ് പടരാനിടയില്ലെന്ന് പറഞ്ഞ് അധികൃതര്‍ തള്ളിയെന്ന് നഴ്സുമാർ പറഞ്ഞു.
ഇതുകൂടാതെ അര്‍ബുദചികിത്സയിലുള്ള 38 രോഗികളില്‍ 10 പേര്‍ക്കും കോവിഡ് ലക്ഷണം കണ്ടു. മൂന്നു ദിവസത്തിനിടെ മരിച്ച 10 രോഗികളില്‍ പലര്‍ക്കും കോവിഡ് ലക്ഷണങ്ങളുണ്ടായിരുന്നതായും നഴ്സുമാര്‍ പറയുന്നുണ്ട്. എന്നാല്‍, അത്തരമൊരു കരുതലില്ലാതെ രോഗികളെ പരിചരിച്ച നഴ്സുമാരും ആശുപത്രി ജീവനക്കാരും മൃതദേഹങ്ങള്‍ കൊണ്ടുപോയ ആശുപത്രി ജീവനക്കാരും ബന്ധുക്കളും ഇപ്പോള്‍ രോഗഭീഷണിയിലായി.
അതിനിടെ, പഞ്ചാബി ബാഗിലെ സ്വകാര്യ ആശുപത്രിയില്‍ രോഗബാധയറിയാതെ ചികിത്സക്കു വന്ന രോഗിയില്‍നിന്ന് ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും മറ്റു രോഗികള്‍ക്കും രോഗബാധയുണ്ട്. വൃക്കരോഗത്തിന് ചികിത്സക്കു വന്ന രോഗിയെ കോവിഡ് ബാധ അറിയാതെ 20 ദിവസം പഞ്ചാബി ബാഗിലെ ആശുപത്രിയില്‍ ചികിത്സിച്ചിരുന്നു. ഇവരെ 15 ദിവസത്തിനുശേഷം ഡല്‍ഹിയിലെ മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോയപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. അതിനുശേഷം പഞ്ചാബി ബാഗ് ആശുപത്രിയില്‍ അവരെ ചികിത്സിച്ച നഴ്സുമാര്‍ക്കും ഡോക്ടര്‍ക്കും രോഗബാധയുണ്ടായി.
എട്ടു മാസം ഗര്‍ഭിണിയായ നഴ്സിന് ഡ്യൂട്ടി നല്കാന് പാടില്ല എന്നത് ഉൾപ്പെടെയുള്ള ഗുരുതര ചട്ടലംഘനമാണ് ഡല്‍ഹിയിൽ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആശുപത്രിയില്‍ നടന്നതെന്ന് നഴ്സസ് അസോസിയേഷന് ആരോപിച്ചു. ഇവര്‍ക്ക് ആവശ്യമായ ചികിത്സയും ഭക്ഷണവും ലഭ്യമാക്കുന്നില്ലെന്നും പരാതിയുണ്ട്. ഡല്‍ഹി ഉൾപ്പെടെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ നഴ്സുമാരുടെ ദുരവസ്ഥയില്‍ അടിയന്തര പരിഹാരം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് യുനൈറ്റഡ് നഴ്സസ് അസോസിയേഷന് കേരള മുഖ്യമന്ത്രി പിണറായി വിജയന്, ഡല്‍ഹി, ഹരിയാന, ഉത്തര്‍പ്രദേശ് സംസ്ഥാന മുഖ്യമന്ത്രിമാർ എന്നിവര്‍ക്ക് പരാതി നല്കി.
12 മലയാളി നഴ്സുമാർക്ക് പരിശോധന; 55 പേർ നിരീക്ഷണത്തിൽ
ന്യൂഡൽഹി: പ്രോട്ടാക്കോൾ പാലിക്കുന്നതിലും സുരക്ഷയൊരുക്കുന്നതിലും വരുത്തിയ ഗുരുതര പിഴവാണ് ഡൽഹിയിൽ മലയാളികളടക്കമുള്ള നഴ്സുമാരിലേക്ക് രോഗം പടർത്തിയത്. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ഉള്‍െപ്പടെയുള്ളവര്‍ക്ക് നഴ്സുമാർ കത്തെഴുതിയിട്ടും നടപടിയുണ്ടായില്ല സംസ്ഥാന സർക്കാറിന് കീഴിലെ രണ്ട് മൊഹല്ല ക്ലിനിക്കുകളിലെ ഡോക്ടർമാർക്ക് രോഗം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് വടക്കു കിഴക്കൻ ഡൽഹിയിൽ ആയിരത്തിലേറെ പേരെ സമ്പർക്ക വിലക്കിലാക്കേണ്ടി വന്നിരുന്നു. അതിനുശേഷവും സുരക്ഷാവീഴ്ച വരുത്തിയതാണ് പഞ്ചാബി ബാഗിലെ സ്വകാര്യ ആശുപത്രിയും ദിൽഷാദ് ഗാർഡനിലെ സർക്കാർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടും വഴി രോഗം പടർത്തിയത്.
പഞ്ചാബി ബാഗിലെ മഹാരാജാ അഗ്രസേന്‍ ആശുപത്രിയിൽ രോഗബാധിതനാണെന്നറിയാതെ രോഗിയെ ചികിത്സിച്ചതിന് പിന്നാലെ മറ്റു രണ്ടു രോഗികള്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. രോഗികളിൽ ഒരാൾ മരിച്ചു. പന്ത്രണ്ട് മലയാളി നഴ്സുമാര്‍ ഉള്‍പ്പെടെയുള്ളവരുടെ സാമ്പിൾ പരിശോധനക്ക് അയച്ചതിെൻറ ഫലം വന്നിട്ടില്ല. 55ല്‍ അധികം മലയാളി നഴ്സുമാരാണ് ഇവിടെ ജോലി ചെയ്യുന്നത്. സുരക്ഷാ ഉപകരണം ഇല്ലാതിരുന്നത് കൊണ്ടാണ് കോവിഡ് പകർന്നതെന്ന് മലയാളി നഴ്സുമാര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.