ഡൽഹിയിൽ പീഡന പരമ്പര: രണ്ടു കുട്ടികൾ ഉൾപ്പെടെ മൂന്നുപേർ ബലാൽസംഗത്തിനിരയായി

ന്യൂഡൽഹി: കഴിഞ്ഞ ദിവസം തലസ്​ഥാനത്ത് രണ്ടു കുട്ടികളുൾപ്പെടെ മൂന്നു പേർ ​ ലൈംഗീക പീഡനത്തിനിരയായി. എട്ടുവയസുകാരികളായ രണ്ടു കുട്ടികളും മാനസിക വെല്ലുവിളി നേരിടുന്ന 38കാരിയുമാണ്​ വിവിധയിടങ്ങളിൽ ബലാത്​സംഗം ചെയ്യപ്പെട്ടത്​. രണ്ടു പ്രതികളെ പൊലീസ്​ പിടികൂടി. ഒരാളെ തിരിച്ചറിഞ്ഞിട്ടുണ്ട്​. അയാൾക്ക്​ വേണ്ടി തിരച്ചിൽ തുടരുകയാണ്​. 

എട്ടു വയസുകാരിയെ കൗമാരക്കാരിയായ സ്വന്തം മകളുടെ മുന്നിലിട്ട്​ പീഡിപ്പിച്ച സംഭവത്തിൽ 36കാരനായ വിഭാര്യനെ പൊലീസ്​ അറസ്​റ്റു ചെയ്​തു. സ​​​​​െൻറർ ഡൽഹിയിലെ കംല മാർക്കറ്റിനു സമീപത്താണ്​ സംഭവം. ഭാര്യ മരിച്ച ശേഷം രണ്ടു പെൺമക്കളോ​െടാപ്പം കഴിയുകയായിരുന്നു ഇയാൾ. കഴിഞ്ഞ ദിവസം മക്കളി​െലാരാളെ കൂട്ടി പാർക്കി​െലത്തിയ പ്രതി കുട്ടിക്ക്​ ചോക്​ലേറ്റ്​ നൽകി കൂടെ കൂട്ടുകയായിരുന്നു. റെയിൽവേ കോളനി ജിമ്മിലേക്ക്​ ഇരുവരെയും കൂട്ടിക്കൊണ്ടുപോയി. അതിനുശേഷം മകളുടെ മുന്നിൽ ​െവച്ച്​ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പ്രതിയുടെ മകൾ ഉറക്കെ കരഞ്ഞെങ്കിലും അതു വകവെക്കാതെ കുട്ടിയെ ഉപദ്രവിക്കുകയായിരുന്നെന്ന്​ പൊലീസ്​ പറയുന്നു. 

കൊണാട്ട്​ പ്ലേസിനു സമീപത്ത്​ മറ്റൊരു എട്ടു വയസുകാരി പിതാവി​​​​​​െൻറ സുഹൃത്തിനാൽ പീഡിപ്പിക്കപ്പെട്ടു. സംഭവത്തെ കുറിച്ച്​ ​െപാലീസ്​ പറയുന്നതിങ്ങനെ: വഴിയോരത്ത്​ കഴിയുന്ന കുടുംബമാണ്​ ഇൗ കുട്ടിയുടേത്​. പിതാവി​​​​​​െൻറ സുഹൃത്തിനോടൊപ്പം കുടുംബം രാത്രി ഭക്ഷണം കഴിച്ചിരുന്നു. സുഹൃത്ത്​ പോയ ​ ശേഷം എല്ലാവരും ഉറങ്ങാൻ കിടന്നു. എന്നാൽ സൃഹൃത്ത്​ തിരിച്ചെത്തി പെൺകുട്ടിയെ തട്ടി​െക്കാണ്ടുപോവുകയായിരുന്നു. സംഭവമറിഞ്ഞയുടൻ കുട്ടിയു​െട പിതാവ്​ പൊലീസിൽ വിവരമറിയിച്ചു. പിന്നീട്​ കുട്ടി സ്വയം തിരിച്ചെത്തി സംഭവം വിവരിക്കുകയായിരുന്നു. പ്രതിയെ പിടികൂടാനുള്ള ശ്രമം പൊലീസ്​ ആരംഭിച്ചു. 

മൂന്നാമത്തെ സംഭവത്തിൽ മാനസിക വെല്ലുവിളി നേരിട​ുന്ന 38കാരിയാണ്​ പീഡനത്തിനിരയായത്​. ടാക്​സി ഡ്രൈവറാണ്​ പ്രതി. ജോലി വാഗ്​ദാനം ചെയ്​ത്​ ഇൗ സ്​ത്രീയെ ഇൗസ്​റ്റ്​ ഡൽഹിയിൽ നിന്നും കൂട്ടി​ക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. അതിനു ശേഷം ഇവരെ ഉപേക്ഷിച്ച്​ ഇയാൾ രക്ഷപ്പെട്ടു.  അവശയായി കിടക്കുന്ന സ്​ത്രീയെ വഴിയാത്രക്കാരനാണ്​ ആശുപത്രിയിലെത്തിച്ചത്​. ആശുപത്രി അധികൃതർ അറിയിച്ച പ്രകാരം പൊലീസ്​ എത്തി കേസെടുക്കുകയായിരുന്നു. 

Tags:    
News Summary - two minors and a mentally challenged raped in delhi -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.