ഫേസ്ബുക്കിലൂടെ യുവതിയെ അപമാനിച്ച രണ്ട് പേരെ അറസ്റ്റ് ചെയ്തു

കൊൽക്കത്ത: സോഷ്യൽ മീഡിയയിലൂടെ യുവതിയെ അപമാനിച്ച രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതി പരാതിയിലാണ് നോർത്ത് കൊൽക്കത്തയിലെ കോസിപോർ നിവാസികളായ ഗൗതം മുഖർജി (63), ചായൻ കൻജിലാൽ (26) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്. 

രബീന്ദ്ര ഭാരതി യൂണിവേഴ്സിറ്റിയിൽ ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന യുവതിയാണ് പരാതിക്കാരി. കേസിലെ പ്രതികളായ രണ്ടുപേരും യുവതി താമസിക്കുന്ന പ്രദേശത്ത് തന്നെയാണ് താമസം. മാസങ്ങളായി ഇവർ യുവതിയെ ശല്യം ചെയ്തുവരികയാണ്. നാല് വർഷം മുൻപ് യുവതി ഇവിടെ താമസിക്കാനെത്തിയത് മുതൽ ഗൗതം ഇവരുമായി സൗഹൃദം സ്ഥാപിക്കാൻ ശ്രമിക്കുകയായിരുന്നു. അന്നുമുതൽ ഫേസ്ബുക്കിലൂടെ മോശപ്പെട്ട സന്ദേശങ്ങൾ അയക്കുന്നത് ഗൗതം മുഖർജിയുടെ പതിവായിരുന്നു. യുവതി ഇതിനെതിരെ പലതവണ മുന്നറിയിപ്പ് നൽകിയിരുന്നു. ഫേസ്ബുക്കിലൂടെയും ഇത് തുടർന്നപ്പോഴാണ് യുവതി പരാതി നൽകിയതെന്ന് പൊലീസ് പറഞ്ഞു.

ലൈംഗികചുവയുള്ള കുറിപ്പ് യുവതിയുടെ വാളിൽ പോസ്റ്റ് ചെയ്യുകയായിരുന്നു ഗൗതം. ഈ പോസ്റ്റ് ചായൻ തന്‍റെ വാളിൽ പോസ്റ്റ് ചെയ്ത് യുവതിയെ അപമാനിക്കുകയായിരുന്നു. സംഭവം യുവതിക്ക് മാനഹാനിയുണ്ടാക്കി. ചൊവ്വാഴ്ച യുവതി നൽകിയ പരാതിയിൽ അന്ന് തന്നെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 

Tags:    
News Summary - Two men held for harassment of a women in facebook

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.