ബംഗാളിൽ ബോംബ്​ സ്​ഫോടനം: രണ്ട്​ മരണം

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ്​-ബി.ജെ.പി സംഘർഷം നിൽക്കുന്ന പശ്​ചിമബംഗാളിലെ നോർത്ത്​ പർഗാനാ ജില്ലയിൽ ബോംബ്​ സ ്​ഫോടനം. പർഗാനയിലെ കൻകിനാരയിൽ തിങ്കളാഴ്​ച രാത്രി നടന്ന ബോംബ്​ സ്​ഫോടനത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടു. നാല്​ പേർക്ക്​ പരിക്കേറ്റു.

രാഷ്​ട്രീയ സംഘർഷങ്ങളുടെ ഭാഗമായല്ല സ്​ഫോടനം നടന്നതെന്നാണ്​ പ്രാഥമിക വിവരം. കൻകിനാരയിൽ സമീപദിവസങ്ങളിൽ പലയിടത്തും കവർച്ച നടന്നിരുന്നു. ഇത്തരം കവർച്ച സംഘങ്ങളാകാം സ്​ഫോടനത്തിന്​ പിന്നിലെന്നാണ്​ സൂചന. കൊല്ലപ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ്​ കേസെടുത്ത്​ അന്വേഷണം ആരംഭിച്ചു.

നോർത്ത്​ 24 പർഗാന ജില്ലയിലെ നയ്​ജാതിൽ ശനിയാഴ്​ച നടന്ന തൃണമൂൽ കോൺഗ്രസ്​-ബി.ജെ.പി സംഘർഷത്തിൽ അഞ്ച്​​ പേർ കൊല്ലപ്പെട്ടിരുന്നു.


Tags:    
News Summary - Two Killed in Crude Bomb Attack in Bengal's Kakinara- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.