ചുമതലയേൽക്കാൻ രണ്ട് ചീഫ് ജസ്റ്റിസുമാർ സഞ്ചരിക്കുന്നത് 2,000 കിലോമീറ്റർ

മുംബൈ: ലോക് ഡൗണിനെ തുടർന്ന് വ്യോമ, റെയിൽ ഗതാഗതം നിർത്തിവെച്ചതോടെ രണ്ട് ഹൈകോടതി ചീഫ് ജസ്റ്റിസുമാർ ചുമതലയേൽക്ക ാൻ റോഡ് മാർഗം സഞ്ചരിക്കുന്നത് 2000 കിലോമീറ്റർ. ബോംബെ ഹൈകോടതി ചീഫ് ജസ്റ്റിസ് ആയി നിയമിക്കപ്പെട്ട ജസ്റ്റിസ് ദീപാങ് കർ ദത്ത കോൽക്കത്തയിൽ നിന്ന് മുംബൈയിലേക്കും മേഘാലയ ചീഫ് ജസ്റ്റിസ് ആയി നിയമിക്കപ്പെട്ട ജസ്റ്റിസ് ബിശ്വനാഥ് സോമ ാദർ കോൽക്കത്ത വഴി ഷില്ലോങ്ങിലേക്കുമാണ് റോഡ് യാത്ര നടത്തുന്നത്.

നിലവിൽ അലഹബാദ് ഹൈകോടതി ജഡ്ജിയായിരുന്നു ജസ്റ്റിസ് ബിശ്വനാഥ്. ദീപാങ്കർ ദത്ത കോൽക്കത്ത ഹൈകോടതി ജഡ്ജിയിൽ നിന്നാണ് ചീഫ് ജസ്റ്റിസ് ആയി സ്ഥാനക്കയറ്റം ലഭിച്ചത്.

ജസ്റ്റിസ് ദീപാങ്കർ ദത്തയും കുടുംബാംഗങ്ങളും യാത്ര ചെയ്യുന്ന വാഹനം ഒാടിക്കുന്നത് അദ്ദേഹത്തിന്‍റെ മകനാണ്. ജസ്റ്റിസ് ബിശ്വനാഥ് സോമാദർ ഭാര്യക്കൊപ്പം യാത്ര ചെയ്തത്
ഔദ്യോഗിക വാഹനത്തിലുമാണെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

ശനിയാഴ്ച ഉച്ചക്ക് ശേഷമാണ് ജസ്റ്റിസ് ബിശ്വനാഥ് കോൽക്കത്തയിൽ എത്തിയത്. ഔദ്യോഗിക വസതിയിൽ ഏതാനും മണിക്കൂർ വിശ്രമിച്ച ശേഷം വൈകിട്ടോടെ ഷില്ലോങ്ങിലേക്ക് യാത്ര തിരിച്ചു. ഞായറാഴ്ച ഉച്ചക്ക് ശേഷം അദ്ദേഹം മേഘാലയയിൽ എത്തിച്ചേരും.

ശനിയാഴ്ച രാവിലെയാണ് ജസ്റ്റിസ് ദത്ത കോൽക്കത്തയിൽ നിന്ന് മുംബൈയിലേക്ക് യാത്ര പുറപ്പെട്ടത്. തിങ്കളാഴ്ച ഉച്ചക്ക് ശേഷം സംഘം മുംബൈയിൽ എത്തിച്ചേരുമെന്നാണ് റിപ്പോർട്ട്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ജസ്റ്റിസ് ദത്തക്കും ജസ്റ്റിസ് സോമാദറിനും ഹൈകോടതി ചീഫ് ജസ്റ്റിസുമാരായി സ്ഥാനക്കയറ്റം നൽകിയത്. 2006 ജൂൺ 22നാണ് രണ്ടു പേരെയും കോൽക്കത്ത ഹൈകോടതിയിലെ സ്ഥിരം ജഡ്ജിമാരായി നിയമിച്ചത്.

Tags:    
News Summary - Two judges travelling over 2000 km by road amid lockdown to charge as HC chief justices -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.