കാണാതായ ദർഗ ഭാരവാഹികൾ തിരിച്ചെത്തി

ന്യൂഡൽഹി: പാകിസ്​താനിൽ സന്ദർശനം നടത്തുന്നതിനിടെ കാണാതായ ഡൽഹി ഹ​സ്രത്ത്​ നിസാമുദ്ദീൻ ദർഗ ഭാരവാഹികൾ തിരിച്ചെത്തി. സയിദ്​ ആസിഫ്​ നിസാമി (82), മരുമകൻ വാസിം അലി നിസാമി (66) എന്നിവരാണ്​ ഡൽഹിയിൽ തിരിച്ചെത്തിയത്​. പാകിസ്​താനിലെ ഒരുപത്രം തെറ്റായ വാർത്തയും ചിത്രങ്ങളും നൽകിയതിനെ തുടർന്നാണ്​ തങ്ങൾ അറസ്​റ്റിലായതെന്ന്​ വാസിം നിസാമി ഡൽഹിയിൽ പറഞ്ഞു.

ഇൗ മാസം ആറിനാണ്​ ഇരുവരും പാകിസ്​താനിലേക്ക്​ പോയത്​. മാർച്ച്​ 14ന്​ കറാച്ചിയിൽനിന്ന്​ ഷഹീൻ എയർലൈൻസിൽ അല്ലാമ ഇഖ്​ബാൽ അന്താരാഷ്​ട്ര വിമാനത്താവളത്തിൽ എത്തിയ ഇവരെ പാക്​ ഇൻറലിജൻസ്​  കസ്​റ്റഡിയിലെടുക്കുകയായിരുന്നു.

അൽത്താഫ്​ ഹുസൈ​ൻ നേതൃത്വം നൽകുന്ന മുത്തഹിദ ഖൗമി മൂവ്​മ​െൻറുമായി ​ (എം.ക്യു.എം) ഇവർക്ക്​ ബന്ധമുണ്ടെന്നാണ്​ പാക്​ ഇൻറലിജൻസ്​ ആരോപിച്ചത്​. 1980ൽ കറാച്ചിയിലെ സിന്ധ്​ പ്രവിശ്യ ആസ്​ഥാനമായി അൽത്താഫ്​ ഹുസൈൻ രൂപവത്​കരിച്ച വർഗ ബഹുജന സംഘടനയാണ്​ മുത്തഹിദ ഖൗമി മൂവ്​മ​െൻറ്​. പാർട്ടി അധ്യക്ഷനായ അൽത്താഫ്​ ഹുസൈൻ അടുത്തിടെ നടത്തിയ രാജ്യവിരുദ്ധ പ്രസ്​താവനയുടെ പേരിൽ സംഘടനയെ പാക്​ സർക്കാർ നിരോധിച്ചിരുന്നു​. ഇൗ സംഘടയുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന്​ കസ്​റ്റഡിയിലെടുത്ത ഇരുവരെയും ചോദ്യം ചെയ്യുന്നതിനായി അജ്​ഞാത കേന്ദ്രത്തിലേക്ക്​ മാറ്റിയിരുന്നു.

 

Tags:    
News Summary - The two Hazrat Nizamuddin clerics who had gone missing in Pakistan, return to India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.