ഹൈദരാബാദ്: ഹൈദരാബാദിലെ ഇരട്ട സ്ഫോടന ക്കേസിൽ രണ്ടു പ്രതികളെ കുറ്റക്കാരാണെന്ന് കണ്ടെത്തി. അനീഖ് ഷഫീഖ് സയിദ്, മുഹമ്മദ് അക്ബർ ഇസ്മയിൽ ചൗധരി എന്നിവരെയാണ് കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. ഇവരുടെ ശിക്ഷാ വിധി തിങ്കളാഴ്ച പ്രഖ്യാപിക്കും. കേസിൽ മൂന്നു പ്രതികളെ വെറുതെ വിട്ടു. ഫാറൂഖ് ഷറഫുദ്ദീൻ തർക്കാഷ്, മുഹമ്മദ് സാദിഖ് ഇസ്രാർ അഹമ്മദ് ഷൈഖ്, തരീഖ് അൻജും എന്നിവരെയാണ് വെറുതെ വിട്ടത്.
സുരക്ഷാ കാരണങ്ങൾ മുൻനിർത്തി വിധി പ്രസ്താവിച്ച ഹൈദരാബാദിലെ നമ്പള്ളി കോടതിയിൽ ഇവരെ ഹാജരാക്കിയിരുന്നില്ല. ആഗസ്റ്റ് 27നാണ് കേസിൽ വിധി പ്രഖ്യാപിക്കാനിരുന്നത്. പിന്നീട് അത് സെപ്റ്റംബർ നാലിലേക്ക് മാറ്റുകയായിരുന്നു.
2007ൽ ലുംബിനി- ഗോകുൽ ചാട്ട് എന്നിവിടങ്ങളിൽ ഉണ്ടായ ഇരട്ട സ്ഫോടത്തിൽ 44 പേർ കൊല്ലപ്പെട്ടിരുന്നു. കേസിൽ അഞ്ചു പ്രതികളാണ് ഉണ്ടായിരുന്നത്. അനീഖ് ഷഫീഖ് സയിദ്, മുഹമ്മദ് അക്ബർ ഇസ്മയിൽ ചൗധരി, ഫാറൂഖ് ഷറഫുദ്ദീൻ തർക്കാഷ്, മുഹമ്മദ് സാദിഖ് ഇസ്രാർ അഹമ്മദ് ഷൈഖ്, തരീഖ് അൻജും എന്നിവരാണ് പ്രതിപ്പട്ടികയിൽ ഉണ്ടായിരുന്നത്. കഴിഞ്ഞ ഏഴു വർഷമായി ഇവർ ജയിൽ ശിക്ഷ അനുഭവിക്കുകയാണ്.
തെലങ്കാന പൊലീസിലെ ഇൻറലിജൻസ് വിഭാഗമാണ് കേസ് അനേ്വഷിച്ചത്. ഇന്ത്യൻ മുജാഹിദ്ദീനാണ് സ്ഫോടനത്തിന് പിറകിലെന്നാണ് അന്വേഷണ സംഘത്തിെൻറ കണ്ടെത്തൽ. സ്ഫോടനത്തിനു പിറ്റേദിവസം വിവിധയിടങ്ങളിൽ നിന്നായി 19 ബോംബുകൾ പൊലീസ് കണ്ടെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.