അന്തേവാസികളെ ബലാല്‍സംഗം ചെയ്ത ആശ്രമ മേധാവിമാർ അറസ്റ്റിൽ

അമൃത്സർ: അന്തേവാസികളായ യുവതിയെയും മധ്യവയസ്കയെയും ബലാല്‍സംഗം ചെയ്ത കേസിൽ പഞ്ചാബിലെ ആശ്രമ മേധാവിമാർ അറസ്റ്റിൽ. ഗിർദാരി നാഥ്, വരീന്ദർ നാഥ് എന്നിവരാണ് പിടിയിലായത്. 

25ഉം 40ഉം വയസുള്ളവരാണ് പീഡനത്തിന് ഇരയായത്. പട്ടികജാതി കമീഷന്‍റെ നിർദേശത്തെ തുടർന്ന് ആശ്രമത്തിൽ റെയ്ഡ് നടത്തിയ പൊലീസ് സംഘമാണ് ഇരകളെ രക്ഷപ്പെടുത്തിയത്. 

സൂരജ് നാഥ്, നച്ചർ നാഥ് എന്നീ ആശ്രമത്തിലെ അന്തേവാസികളും പീഡിപ്പിച്ചതായി ഇരകൾ പരാതിപ്പെട്ടു. 

ആശ്രമത്തിൽ കഴിഞ്ഞിരുന്ന ഇരകൾക്ക് പുറംലോകവുമായി ബന്ധപ്പെടാൻ മാർഗമില്ലാതിരുന്നു. ഇതേ തുടർന്ന് ഇരകളിലൊരാൾ പ്രതിയുടെ മൊബൈൽ ഫോൺ മോഷ്ടിച്ചാണ് വിവരം ബന്ധുക്കളെ അറിയിച്ചതെന്ന് ഡി.എസ്.പി ഗുരുപ്രതാപ് സിങ് സഹോത പറഞ്ഞു. 

Tags:    
News Summary - Two ashram heads arrested for raping women in Punjab -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.