ന്യൂഡൽഹി: ഡൽഹിയിൽ പൊലീസ് ഉദ്യോഗസ്ഥെൻറ മകൻ കാൾ സെൻറർ ജീവനക്കാരിയെ മർദിച്ച സംഭവത്തിൽ രണ്ടു പേർ കൂടി അറസ്റ്റിൽ. കാൾ സെൻറർ ഉടമ അലി ഹസൻ(24), പ്യൂൺ രാജേഷ് (30) എന്നിവരാണ് അറസ്റ്റിലായത്.
കേസിലെ പ്രധാന പ്രതിയായ പൊലീസ് ഉദ്യോഗസ്ഥെൻറ മകൻ രോഹിത് തോമർ നേരത്തേ അറസ്റ്റിലായിരുന്നു. ഇയാൾ യുവതിയെ ക്രൂരമായി മർദിക്കുന്നതിെൻറയും മുടിപിടിച്ച് വലിച്ചിഴക്കുന്നതിെൻറയും വിഡിയോ വ്യാപകമായി പ്രചരിച്ചതിനെ തുടർന്നാണ് കേസിൽ ത്വരിത നടപടികളുമായി പൊലീസ് മുന്നോട്ടുപോയത്. കേന്ദ്രമന്ത്രി രാജ്നാഥ് സിങ് ഉൾെപ്പടെ േകസിൽ ഇടപെട്ടിരുന്നു.
അതിനിടെ, മർദനത്തിനിരയായ യുവതിയുടെ സുഹൃത്തിെൻറ പരാതിയിൽ തോമറിനെതിരെ മറ്റൊരു കേസ് കൂടി എടുത്തതായി പൊലീസ് പറഞ്ഞു. മർദിക്കുന്ന വിഡിയോ കാണിച്ച് തനിക്ക് വഴങ്ങിയില്ലെങ്കിൽ ഇങ്ങനെയായിരിക്കും ഗതിയെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തിയതായി യുവതി പരാതിപ്പെട്ടതിനെ തുടർന്നാണ് കേസെടുത്തത്. സെപ്റ്റംബർ രണ്ടിനാണ് ആദ്യ കേസിനാസ്പദമായ സംഭവം.
ഹസ്തൽ റോഡിലെ അലിഹസെൻറ കാൾസെൻററിലേക്ക് വിളിച്ചുവരുത്തിയ തന്നെ തോമർ ബലാത്സംഗം ചെയ്തെന്നും പൊലീസിൽ പരാതിപ്പെടുമെന്ന് പറഞ്ഞപ്പോൾ ക്രൂരമായി മർദിച്ചെന്നുമാണ് യുവതിയുടെ പരാതി. ഡൽഹി പൊലീസിൽ എ.എസ്.െഎ ആയി ജോലിചെയ്യുകയാണ് തോമറിെൻറ പിതാവ്. ഒന്നര വർഷമായി യുവതിയുമായി തോമറിന് ബന്ധമുണ്ടെന്നും വിവാഹം കഴിക്കാൻ തീരുമാനിച്ചിരുന്നെന്നുമാണ് പൊലീസ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.