ന്യൂഡൽഹി: നോയിഡയിൽ ഫ്ലാറ്റിെൻറ ബാൽക്കണിയിൽ നിന്ന് വീണ് ടി.വി അവതാരിക മരിച്ച സംഭവത്തിൽ സഹപ്രവർത്തകന ായ മുതിർന്ന അവതാരകൻ അറസ്റ്റിൽ. ചാനൽ അവതാരകനായ രാഹുൽ അവസ്തിയാണ് അറസ്റ്റിലായത്. വെള്ളിയാഴ്ചയാണ് സ്വകാര്യ ചാനലിൽ അവതാരികയായിരുന്ന രാധിക കൗശിക് ഫ്ലാറ്റിെൻറ നാലാം നിലയിലെ ബാൽക്കണിയിൽ നിന്ന് വീണ് മരിച്ചത്.
സംഭവം നടക്കുേമ്പാൾ രാഹുൽ അവസ്തി സ്ഥലത്തുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു. താൻ ബാത്റൂമിലായിരിക്കുേമ്പാഴാണ് രാധിക വീണത് എന്നായിരുന്നു രാഹുൽ ആദ്യം പൊലീസിന് നൽകിയ മൊഴി. എന്നാൽ സംഭവത്തിെൻറ തൊട്ടുമുമ്പ് രണ്ടുപേരും ബാൽക്കണിയിൽ നിൽക്കുന്നത് ഫ്ലാറ്റിെൻറ സുരക്ഷാ ജീവനക്കാരൻ കണ്ടിരുന്നു.
സംഭവത്തിൽ ചോദ്യം ചെയ്യാനായി രാഹുലിനെ കസ്റ്റഡിയിലെടുത്ത പൊലീസ് പിന്നീട് അറസ്റ്റ് രേഖപ്പെടുത്തി. ഇന്ന് മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കും.
25കാരിയായ രാധിക സെപ്തംബറിലാണ് നോയിഡയിലേക്ക് വന്നത്. വ്യാഴാഴ്ച വൈകീട്ട് 10മണിക്ക് ജോലി കഴിഞ്ഞ് ഇറങ്ങിയിരുന്നു. 10.48നാണ് അവസ്തിക്കൊപ്പം ഫ്ലാറ്റിലെത്തിയത്. ഫ്ലാറ്റിൽ നിന്ന് ഒഴിഞ്ഞ മദ്യക്കുപ്പികൾ പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.