ഉർദുഗാൻ ഇന്ന്​ ഡൽഹിയിൽ

ന്യൂഡൽഹി: തുര്‍ക്കി പ്രസിഡൻറ്​റജബ് ത്വയിബ് ഉർദുഗൻ രണ്ട് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനായി ഇന്ന്​ ഡൽഹിയിലെത്തും.  രാഷ്‌ട്രപതി പ്രണബ് മുഖര്‍ജി, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവരുമായി ഉർദുഗന്‍ കൂടിക്കാഴ്ച്ച നടത്തും. നാളെയാണ് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ച. 

ഇന്ത്യയുടെ എന്‍.എസ്.ജി അംഗത്വം, ഭീകരവിരുദ്ധ പോരാട്ടങ്ങളിലെ സഹകരണം, വാണിജ്യം തുടങ്ങിയ മേഖലകളെ കുറിച്ച്​ ചര്‍ച്ച നടത്തും. ശക്തമായ സുരക്ഷയാണ് തുര്‍ക്കി പ്രസിഡൻറിന് ഡൽഹിയില്‍ ഒരുക്കിയിരിക്കുന്നത്. ഉർദുഗാനെതിരെ ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ പഴുതടച്ച സുരക്ഷയൊരുക്കണമെന്ന് സുരക്ഷാ വിഭാഗത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Tags:    
News Summary - turkey president erdogan visits India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.