ടി.​യു 142 എ​മ്മി​ന്​ നാ​വി​ക  സേ​ന​യു​ടെ ‘യാ​ത്ര​യ​യ​പ്പ്​’

ആർക്കോണം: മൂന്ന് പതിറ്റാണ്ടായി ഇന്ത്യൻ നാവിക സേനയുടെ വിശ്വസ്തനായിരുന്ന ടി.യു 142 എം നിരീക്ഷണ വിമാനത്തിന് ഇനി വിശ്രമകാലം. റഷ്യൻ നിർമിത വിമാനമായ ടി.യു 142 എമ്മിന് ചെന്നൈ ആർക്കോണത്ത് നടന്ന ചടങ്ങിൽ നാവികസേന ‘യാത്രയയപ്പ്’ നൽകി. ബോയിങ്ങി​െൻറ അത്യാധുനിക സൗകര്യങ്ങളുള്ള 12 പി 8 െഎയാണ് പകരക്കാരനായി നാവികസേനയിലെത്തുന്നത്. 
1988ൽ ഗോവയിലെ ദാബോളിനിൽ നടന്ന ചടങ്ങിലാണ് ടി.യു 142 എം ഇന്ത്യൻ നാവികസേനയുെട ഭാഗമായത്.  1990ൽ ശ്രീലങ്കയിൽ നടന്ന െഎ.പി.കെ.എഫ് ഒാപറേഷനിലെ മുഖ്യ കണ്ണിയായിരുന്നു ഇൗ വിമാനം.
 1992ൽ െഎ.എൻ.എസ് രാജാജിയിൽ നിലയുറപ്പിച്ച വിമാനം നാവിക സേനയുടെ പ്രധാനഭാഗമായി മാറി. നാവിക സേന ചീഫ് അഡ്മിറൽ സുനിൽ ലാമ്പ ഉൾപെടെയുള്ളവർ ‘യാത്രയയപ്പ്’ ചടങ്ങിൽ പെങ്കടുത്തു. 
 

Tags:    
News Summary - tu 142 m

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.