തോൽവിക്ക്​ പിന്നാലെ ട്രംപ്​ എത്തിയത്​ ഗോൾഫ്​ ക്ലബിലേക്ക്​

വാഷിങ്​ടൺ: യു.എസ്​ തെരഞ്ഞെടുപ്പിൽ ജോ ബൈഡൻെറ വിജയം ഉറപ്പായതിന്​ പിന്നാലെ ഡോണൾഡ്​ ട്രംപ്​ പോയത്​ വിർജീനിയയിലെ ഗോൾഫ്​ ക്ലബിലേക്ക്​. സ്​റ്റർലിങ്ങിലെ ഗോൾഫ്​ ക്ലബിലേക്ക്​ സ്വന്തം കാർട്ടിലാണ്​ ട്രംപ്​ എത്തിയത്​. ക്ലബിൽ ഫോ​ട്ടോ ഷൂട്ടിലായിരുന്ന ദമ്പതികൾക്കൊപ്പവും ട്രംപ്​ സമയം ചെലവിട്ടു.

തെരഞ്ഞെടുപ്പിൻെറ തിരക്കുകൾക്കിടയിലും ഗോൾഫ്​ ക്ലബിൽ ഫോ​ട്ടോ ഷൂട്ടിലായിരുന്ന വധുവിനടുത്തെത്തി ട്രംപ്​ കുശലാന്വേഷണം നടത്തി. അവർക്കൊപ്പം ഫോ​ട്ടോക്ക്​ പോസ്​ ചെയ്​ത്​ ആശംസകളും നേർന്നാണ്​ അദ്ദേഹം മടങ്ങിയത്​. അതേസമയം, തെരഞ്ഞെടുപ്പ്​ തോൽവിയെ കുറിച്ചുള്ള ചോദ്യങ്ങൾ അദ്ദേഹം അവഗണിച്ചു.

കഴിഞ്ഞ ദിവസമാണ്​ യു.എസ്​ പ്രസിഡൻറ്​ തെരഞ്ഞെടുപ്പിൽ ജോ ബൈഡൻ മാജിക്​ നമ്പറായ 270 നേടിയത്​​. നിർണായക സംസ്ഥാനങ്ങളിൽ വിജയം നേടിയതോടെയാണ്​ ബൈഡൻ യു.എസ്​ പ്രസിഡൻറ്​ പദത്തിലേക്ക്​ ചുവടുവെച്ചത്​.

Tags:    
News Summary - Trump poses with a bride and smiles for the camera at his Virginia golf course

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.