ശ്രീനഗർ: വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിയ 50,000ലധികം പേർ മടങ്ങിയെത്തിയതായി ജമ്മു കശ്മീർ ഭരണകൂടം. പ്രിൻസിപ്പൽ സെക്രട്ടറി (പ്ലാനിങ്) രോഹിത് കൻസാലാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.
റോഡ്, റെയിൽ, വ്യോമ മാർഗങ്ങൾ ഉപയോഗിച്ച് എത്തിയവരുടെ കണക്കാണിത്. മഹാരാഷ്ട്രയിൽ നിന്ന് ശ്രാമിക് സ്പെഷ്യൽ ട്രെയിനിൽ 900 പേർ കൂടി തിരിച്ചെത്തി. ഇതിൽ 400 പേർ വിദ്യാർഥികളാണ്. ശ്രാമിക് ട്രെയിനിന്‍റെ ആറാമത്തെ സ്പെഷ്യൽ സർവീസ് ആണിതെന്നും പ്രിൻസിപ്പൽ സെക്രട്ടറി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.