കോവിഡ്: 24 മണിക്കൂറിനിടെ പരിശോധിച്ചത് 1,15,364 സാംപിളുകൾ -ഐ.സി.എം.ആർ

ന്യൂഡൽഹി: കോവിഡ് നിർണയത്തിന്‍റെ ഭാഗമായി രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,15,364 സാംപിളുകൾ പരിശോധിച്ചതായി ഇന്ത്യൻ കൗൺസിൽ ഒാഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ). ആകെ പരിശോധിച്ച സാംപിളുകളുടെ എണ്ണം 28,34,798 ആണെന്നും ഐ.സി.എം.ആർ വാർത്താകുറിപ്പിൽ അറിയിച്ചു. 

ശനിയാഴ്ച മാത്രം 6,654 പോസിറ്റിവ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ കോവിഡ് ബാധിതരുടെ ആകെ എണ്ണം 1,25,101 ആയി. 

24 മണിക്കൂറിനിടെ 137 പേർ മരിച്ചു. ആകെ മരണസംഖ്യ 3,720 ആണ്. നിലവിൽ 69,597 പേർ ചികിത്സയിലാണ്. 51,784 പേർ രോഗമുക്തി നേടി. 

Tags:    
News Summary - Total 1,15,364 samples tested for COVID-19 in last 24 hrs: ICMR -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.