മഹാരാഷ്ട്രയിൽ മരണം 112; കാണാതായത് 99 പേരെ

മുംബൈ: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മഹാരാഷ്ട്രയിൽ പ്രളയസമാന സാഹചര്യം. മഴക്കെടുതികളേയും മണ്ണിടിച്ചിലിനേയും തുടർന്ന് 112 പേരാണ് മരിച്ചത്. 99 പേരെ കാണാതായി. സംസ്ഥാനത്ത് വിവിധയിടങ്ങളിൽ മൂന്ന് ദിവസമായി മഴ തുടരുകയാണ്.

ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനങ്ങൾ നടക്കുന്നത്. മരിച്ചവരുടെ കുടുംബത്തിന് സംസ്ഥാന സർക്കാറും കേന്ദ്ര സർക്കാറും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

റായ്ഗഡ്, രത്നഗിരി, സത്താറ ജില്ലകളിലാണ് മഴക്കെടുതി രൂക്ഷമായത്. റായ്ഗഡിൽ 52 പേരും രത്നഗിരിയിൽ 21 പേരും സത്താറയിൽ 13 പേരുമാണ് മരിച്ചത്. 3000ലേറെ കന്നുകാലികളും മറ്റ് വളർത്തുമൃഗങ്ങളും ചത്തൊടുങ്ങി.

1.35 ലക്ഷം പേരെയാണ് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചത്. ദേശീയ ദുരന്തനിവാരണ സേനയുടെ 34 സംഘങ്ങളാണ് സംസ്ഥാനത്ത് രക്ഷാപ്രവർത്തനത്തിനുള്ളത്.

റായ്ഗഡിലെ മണ്ണിടിച്ചിലിൽ മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷവും പരിക്കേറ്റവർക്ക് അരലക്ഷവും സഹായധനമായി നൽകുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. 

Tags:    
News Summary - Toll due to landslides, floods in Maharashtra rises to 112, several others missing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.