തിരുപ്പതി എം.പി ബാലി ദുർഗ പ്രസാദ്​ റാവു കോവിഡ്​ ചികിൽസയിലിരിക്കെ മരിച്ചു

തിരുപ്പതി: തിരുപ്പതി എം.പി ബാലി ദുർഗ പ്രസാദ്​ റാവു(64) കോവിഡ്​ ചികിൽസയിലിരിക്കെ മരിച്ചു. കോവിഡിനെ തുടർന്ന്​ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ്​ മരണം. ഹൃദയാഘാതമാണ്​ മരണകാരണം.

കോവിഡ്​ ബാധിച്ച്​ ആരോഗ്യനില വഷളായതിനെ തുടർന്ന്​ 15 ദിവസം മുമ്പാണ്​ അദ്ദേഹത്തെ ചെന്നൈ അപ്പോളോ ആശുപത്രിയിൽ​ പ്രവേശിപ്പിച്ചത്​. 1985ൽ ആന്ധ്രപ്രദേശിലെ ഗുണ്ടൂർ ജില്ലയിൽ നിന്നാണ്​ റാവു ആദ്യമായി നിയമസഭയിലേക്ക്​ തെരഞ്ഞെടുക്കപ്പെട്ടത്​. 1996-98 കാലഘട്ടത്തിൽ ചന്ദ്രബാബു നായിഡു മന്ത്രിസഭയിൽ കാബിനറ്റ്​ മന്ത്രിയായിരുന്നു. പിന്നീട്​ പാർട്ടി മാറി വൈ.എസ്​.ആർ കോൺഗ്രസിൽ ചേർന്നു2019 തെരഞ്ഞെടുപ്പിൽ വൈ.എസ്​.ആർ ടിക്കറ്റിൽ തിരുപ്പതിയിൽ നിന്ന്​ മത്സരിച്ച്​ ജയിച്ചു. എം.പിയുടെ മരണത്തിൽ പ്ര​ധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള പ്രമുഖർ അനുശോചിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.