ചെന്നൈ: വീട്ടിലെ കിടപ്പറയിൽ എ.സി പൊട്ടിത്തെറിച്ച് ഉണ്ടായ തീപിടിത്തത്തിൽ ഒരേ കുടും ബത്തിലെ മൂന്നുപേർ മരിച്ച സംഭവം കൊലപാതകമാണെന്ന് സംശയിക്കുന്നതായി പൊലീസ്. ബുധ നാഴ്ച പുലർച്ചയാണ് വിഴുപ്പുറം ഡിണ്ടിവനം കാവേരിപാക്കം സുബ്ബരായൻ തെരുവിൽ കെ.രാജ്(60), ഭാര്യ കലൈ ശെൽവി(52), മകൻ ഗൗതം(24) എന്നിവരെ മരിച്ചനിലയിൽ കണ്ടെത്തിയത്.
വൈദ്യുതി ചോർച്ചയെ തുടർന്ന് എ.സി പൊട്ടിത്തെറിച്ച് കിടക്കയിലും വസ്ത്രങ്ങളിലും തീപടർന്ന് പിടിച്ച് മരണം സംഭവിച്ചതായാണ് ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ടത്. അടുത്ത മുറിയിൽ കിടന്നിരുന്ന മൂത്തമകൻ ഗോവർധനും ഭാര്യ ദീപ ഗായത്രിയും രക്ഷപ്പെട്ടു.തീ വീട്ടിലെ മറ്റു മുറികളിലേക്ക് പടർന്നില്ല. വിഴുപ്പുറം മെഡിക്കൽ കോളജ് ആശുപത്രിയിൽ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം ചെയ്തു. കത്തിക്കരിഞ്ഞ രാജിെൻറ ശരീരത്തിൽ രക്തം വാർന്നൊഴുകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.