കോവിഡ്​ പ്രതിരോധ മരുന്നെന്ന പേരിൽ വിഷം നൽകി ഒരു കുടുംബത്തിലെ മൂന്നുപേരെ കൊന്നു; രണ്ടുപേർ അറസ്​റ്റിൽ

ചെന്നൈ: കോവിഡ്​ പ്രതിരോധ മരുന്നെന്ന പേരിൽ വിഷം നൽകി ഒരു കുടുംബത്തിലെ മൂന്നുപേരെ കൊലപ്പെടുത്തിയ രണ്ടുപേർ അറസ്​റ്റിൽ. തമിഴ്​നാട്ടി​ലെ ഇൗറോഡിലാണ്​ സംഭവം.

ഇൗറോഡ്​ സ്വദേശിയായ കറുപ്പണ്ണകൗണ്ടറുടെ കുടുംബത്തിനാണ്​ ദാരുണാനുഭവം​. കറുപ്പണ്ണകൗണ്ടറുടെ ഭാര്യ മല്ലിക, മകൾ ദീപ, വീട്ടുജോലിക്കാരിയായ കുപ്പാൾ എന്നിവരാണ്​ മരിച്ചത്​. കറുപ്പണ്ണകൗണ്ടർ ഗുരുതരാവസ്​ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്​.

മുഖ്യപ്രതിയായ ആർ. കല്യാണസുന്ദരം കൗണ്ടറുടെ അടുത്തുനിന്ന്​ 15ലക്ഷം രൂപ കടം വാങ്ങിയിരുന്നു. മാസങ്ങൾക്ക്​ മുമ്പ്​ വാങ്ങിയ പണം തിരിച്ചുചോദിക്കാൻ ആരംഭിച്ചതോടെ കൗണ്ടറെയും കുടുംബത്തെയും ഇല്ലാതാക്കാൻ സുന്ദരം തീരുമാനിക്കുകയായിരുന്നു. സഹായത്തിനായി 25കാരനായ ശബരിയെയും സുന്ദരം ഒപ്പം കൂട്ടി.

തുടർന്ന്​, ആരോഗ്യ പ്രവ​ർത്തകനെന്ന വ്യാജേന ശബരിയെ കൗണ്ടറുടെ വീട്ടിലേക്ക്​ ജൂൺ 26ന്​ അയക്കുകയായിരുന്നു. താപനില പരിശോധിക്കുന്ന ഉപകരണവും പൾസ്​ ഒാക്​സിമീറ്ററും ശബരിയ​ുടെ കൈവശമുണ്ടായിരുന്നു. നാലുപേരെയും പരിശോധിച്ചശേഷം പ്രതിരോധശേഷി വർധിപ്പിക്കാനുള്ള മരുന്ന്​ എന്ന പേരിൽ വിഷ ഗുളിക നൽകി.

നാലുപേരും ഗുളിക കഴിച്ചതോടെ കുഴഞ്ഞു​വീഴുകയായിരുന്നു. ഉടൻതന്നെ പ്രദേശവാസികളെത്തി നാലുപേരെയും ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിലേക്കുള്ള വഴിമധ്യേ മല്ലിക മരിച്ചു. ഒരു ദിവസത്തിനുശേഷം ദീപയും കുപ്പാളും മരണത്തിന്​ കീഴടങ്ങി. അത്യാസന്ന നിലയിൽ ചികിത്സയിൽ കഴിയുകയാണ്​ കൗണ്ടർ.

തുടർന്ന്​ പൊലീസ്​ നടത്തിയ അന്വേഷണത്തിൽ കല്യാണസുന്ദരത്തെയും ശബരിയെയും പിടികൂടുകയായിരുന്നു. ഇരുവരുടെയും അറസ്​റ്റ്​ രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി. 15 ദിവസം ഇരുവരും ജുഡീഷ്യൽ കസ്​റ്റഡിയിൽ തുടരും. 

Tags:    
News Summary - Three dead after ingesting poison disguised as Covid cure pills in Erode 2 arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.