സൈനികരുടെ മക്കളുടെ വിദ്യാഭ്യാസഫണ്ട്​ വെട്ടികുറക്കരുതെന്ന്​ നാവികസേനാ മേധാവി

ന്യൂഡൽഹി: വീരചരമമടഞ്ഞ സൈനികരുടെ മക്കളുടെ വിദ്യാഭ്യാസ സഹായം വെട്ടിക്കുറക്കരുതെന്ന് നാവിക സേനാ മേധാവി അഡ്മിറല്‍ സുനില്‍ ലന്‍ബ. ഏഴാം ശമ്പളകമ്മീഷ​​െൻറ നിര്‍ദേശ പ്രകാരം കൊല്ലപ്പെട്ട സൈനികരുടെ മക്കൾക്കുള്ള വിദ്യാഭ്യാസഫണ്ട്​ വെട്ടികുറച്ചിരുന്നു. ഇത്​ പിൻവലിക്കണമെന്നാവശ്യപ്പെട്ട്​ നാവിക സേനാ മേധാവി പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന് കത്തയച്ചു. 
‘‘ഉറ്റവര്‍ ജീവത്യാഗം നടത്തിയതും പോരാടിയതും രാജ്യത്തിന് വേണ്ടിയാണ്. അതിനെ രാജ്യം അംഗീകരിക്കുന്നുവെന്ന് സര്‍ക്കാര്‍ നല്‍കുന്ന സഹായത്തിലൂടെ സൈനികരുടെ കുടുംബങ്ങള്‍ക്ക് ബോധ്യമുണ്ടാകുന്നുണ്ട്‌. 

രക്തസാക്ഷിയായി കഴിഞ്ഞാലും സേന എപ്പോഴും കൂടെയുണ്ടാകുമെന്നുള്ള ഒരു വിശ്വാസവും അവര്‍ക്കുണ്ടായിരുന്നു. എന്നാല്‍ വിദ്യാഭ്യാസ സഹായം വെട്ടിക്കുറക്കുന്നത് പോലുള്ള തീരുമാനം അവര്‍ക്ക് സേനയിലുള്ള വിശ്വാസം കുറക്കുമെന്നും സുനില്‍ ലന്‍ബ പ്രതിരോധ മന്ത്രിക്കയച്ച കത്തില്‍ ചൂണ്ടിക്കാട്ടുന്നു. 

ഏറ്റുമുട്ടലിലോ സൈനിക നടപടികളിലോ കൊല്ലപ്പെട്ടതോ കണാതായതോ അംഗവൈകല്യം സംഭവിച്ചതോ ആയ സൈനികരുടെ മക്കളുടെ ട്യൂഷന്‍ ഫീസ്, പുസ്തകങ്ങള്‍ക്കുള്ള ഫീസ്, യൂനിഫോം, ഹോസ്റ്റല്‍ ഫീസ് എന്നിവയെല്ലാം കേന്ദ്രസര്‍ക്കാരായിരുന്നു പൂര്‍ണമായും വഹിച്ചിരുന്നത്. ഏഴാം ശമ്പളകമ്മീഷ​​െൻറ ശിപാർശ പ്രകാരം  സർക്കാർ ഇത്​ പതിനായിരം രൂപയായി നിജപ്പെടുത്തി. കേന്ദ്രസര്‍ക്കാരി​​െൻറ പുതിയ തീരുമാനം ഏറ്റവും കുറഞ്ഞത് 3400 കുട്ടികളുടെ പഠനസാഹയത്തിനെങ്കിലും തിരച്ചടിയുണ്ടാക്കും. ഇതുണ്ടാവാന്‍ പാടില്ലെന്നും സുനില്‍ ലന്‍ബ ആവശ്യപ്പെട്ടു.
 

Tags:    
News Summary - They Died For Us, Do Not Cut Their Children's Study Fund,- Naval Chief- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.