കൊൽക്കത്ത: അടുത്തവർവഷം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിനുള്ള പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബാൻകുരയിൽ റാലി നടത്തിയാണ് മമത തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്.
ഈ നാടിെൻറ ശാപമാണ് ബി.ജെ.പി. അതൊരു രാഷ്ട്രീയപാർട്ടിയല്ല. നുണകളുടെ കുപ്പതൊട്ടിയാണ്. തെരഞ്ഞെടുപ്പ് വരുേമ്പാഴെല്ലാം അവർ നാരദ ഒളികാമറ ഓപ്പറേഷനും ശാരദ ചിട്ടിഫണ്ട് തട്ടിപ്പും തൃണമൂലിനെതിരെ ഉയർത്തികൊണ്ട് വരുമെന്ന് മമത പറഞ്ഞു. ബി.ജെ.പിയെയോ അവരുടെ അന്വേഷണ ഏജൻസികളെയോ ഞാൻ ഭയക്കില്ലെന്നത് വ്യക്തമാണ്. അവർ എന്നെ അറസ്റ്റ് ചെയ്താൽ ജയിലിലിരുന്ന് തെരഞ്ഞെടുപ്പ് ജയിക്കും. തൃണമൂൽ പ്രവർത്തകർക്കും എം.എൽ.എമാർക്കും ബി.ജെ.പി പണം വാഗ്ദാനം ചെയ്യുകയാണെന്നും മമത ആരോപിച്ചു.
ബിഹാർ തെരഞ്ഞെടുപ്പിന് മുമ്പ് ലാലുപ്രസാദ് യാദവിനെ അവർ ജയിലിലാക്കി. എന്നാൽ, അദ്ദേഹം ജയിലിലായപ്പോഴും പാർട്ടി തെരഞ്ഞെടുപ്പിനെ നേരിടുകയും മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്തുവെന്നും മമത ഓർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.