പുരുഷന്മാർക്ക് പ്രവേശനമില്ലാ​ത്ത ക്ഷേത്രങ്ങളുമുണ്ട്; ശബരിമല കേസിൽ കേന്ദ്രം

ന്യൂ​ഡ​ൽ​ഹി: പു​രു​ഷ​ന്മാ​ർ​ക്ക് പ്ര​വേ​ശ​ന​മി​ല്ലാ​ത്ത സ്ത്രീ ​കേ​ന്ദ്രീ​കൃ​ത​മാ​യ മ​താ​ചാ​ര​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്ന നി​ര​വ​ധി ക്ഷേ​ത്ര​ങ്ങ​ൾ ഇ​ന്ത്യ​യി​ലു​ണ്ടെ​ന്ന് ശ​ബ​രി​മ​ല യു​വ​തീ പ്ര​വേ​ശ​ന​ത്തെ എ​തി​ർ​ത്ത് കേ​ന്ദ്ര സ​ർ​ക്കാ​റി​ന് വേ​ണ്ടി സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ തു​ഷാ​ർ മേ​ത്ത സു​പ്രീം​കോ​ട​തി​യി​ൽ വാ​ദി​ച്ചു. പു​രു​ഷ​ന്മാ​ർ സ്ത്രീ​വേ​ഷം കെ​ട്ടി പ്ര​വേ​ശി​ക്കു​ന്ന കേ​ര​ള​ത്തി​ലെ ക്ഷേ​ത്ര​വും, വി​വാ​ഹി​ത​രാ​യ പു​രു​ഷ​ന്മാ​ർ​ക്ക് പ്ര​വേ​ശ​ന​മി​ല്ലാ​ത്ത പു​ഷ്ക​ർ ക്ഷേ​ത്ര​വും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. മ​താ​ചാ​ര​ങ്ങ​ൾ എ​പ്പോ​ഴും പു​രു​ഷാ​ധി​പ​ത്യ​പ​ര​മ​ല്ലെ​ന്നും അ​വ വി​ശ്വാ​സ​ങ്ങ​ളി​ൽ അ​ധി​ഷ്ഠി​ത​മാ​ണെ​ന്നും അ​ദ്ദേ​ഹം വാ​ദി​ച്ചു.

അ​നു​​ച്ഛേ​ദം 25(2)(ബി) ​പ്ര​കാ​രം വ്യ​ക്തി​പ​ര​മാ​യ അ​വ​കാ​ശ​ങ്ങ​ളി​ൽ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്താ​ൻ സ​ർ​ക്കാ​റി​ന് അ​ധി​കാ​ര​മു​ണ്ടെ​ങ്കി​ലും അ​നു​​ച്ഛേ​ദം 26 പ്ര​കാ​രം മ​ത​വി​ഭാ​ഗ​ത്തി​ന് ത​ങ്ങ​ളു​ടെ മ​താ​ചാ​ര​ങ്ങ​ൾ തീ​രു​മാ​നി​ക്കാ​നു​ള്ള സ്വ​ത​ന്ത്ര​മാ​യ അ​വ​കാ​ശ​മു​ണ്ടെ​ന്ന് എ​ൻ.​എ​സ്.​എ​സി​ന് വേ​ണ്ടി ഹാ​ജ​രാ​യ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ സി.​എ​സ്. വൈ​ദ്യ​നാ​ഥ​ൻ വാ​ദി​ച്ചു. ഒ​രു പ്ര​ത്യേ​ക സ​മ്പ്ര​ദാ​യ​ത്തി​ൽ വി​ശ്വ​സി​ക്കു​ന്ന​വ​ർ ആ ​ക്ഷേ​ത്ര​ത്തി​ലെ ആ​ചാ​ര​ങ്ങ​ൾ പാ​ലി​ക്കാ​ൻ ബാ​ധ്യ​സ്ഥ​രാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ൽ ഷ​ർ​ട്ട് ധ​രി​ക്കാ​ത്ത​തും സു​വ​ർ​ണ ക്ഷേ​ത്ര​ത്തി​ൽ ത​ല മ​റ​ക്കു​ന്ന​തും പോ​ലു​ള്ള ആ​ചാ​ര​ങ്ങ​ൾ ഓ​രോ സ്ഥ​ല​ത്തെ​യും സ​മ്പ്ര​ദാ​യ​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണെ​ന്ന് ചീ​ഫ് ജ​സ്റ്റി​സ് സൂ​ര്യ​കാ​ന്ത് നി​രീ​ക്ഷി​ച്ചു. പ്ര​ത്യേ​ക വി​ഭാ​ഗ​ത്തെ മാ​ത്രം മാ​റ്റി​നി​ർ​ത്തു​ന്ന​ത് ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ ധാ​ർ​മി​ക​ത​ക്ക് വി​രു​ദ്ധ​മാ​കു​മോ എ​ന്ന് ജ​സ്റ്റി​സ് നാ​ഗ​ര​ത്ന ചോ​ദി​ച്ചു.ശ​ബ​രി​മ​ല സ്ത്രീ​പ്ര​വേ​ശ​ന വി​ധി പു​നഃ​പ​രി​ശോ​ധ​നാ ഹ​ര​ജി​യ​ട​ക്കം വി​വി​ധ മ​ത​സ്ഥ​ല​ങ്ങ​ളി​ലെ സ്ത്രീ​വി​വേ​ച​ന​വും മ​ത​സ്വാ​ത​ന്ത്ര്യ​ത്തി​ന്റെ പ​രി​ധി​യും പ​രി​ശോ​ധി​ക്കു​ന്ന ഒ​മ്പ​തം​ഗ ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചി​ന് മു​മ്പാ​കെ​യാ​ണ് വാ​ദം കേ​ൾ​ക്ക​ൽ തു​ട​രു​ന്ന​ത്.

Tags:    
News Summary - There are temples where men are not allowed to enter; Centre on Sabarimala case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.