യു.പിയിലെ ഈ കടകളിൽ മുമ്പ്​ വിറ്റിരുന്നത്​ വിവാഹാവശ്യത്തിനുള്ള സാധനങ്ങൾ; ഇപ്പോൾ മരണാനന്തര ചടങ്ങിനുള്ളവ

എരിയുന്നത്​ നൂറുകണക്കിന്​ ചിതകൾ, ഒരുങ്ങുന്നതും അത്രതന്നെ... അന്ത്യകർമ്മങ്ങൾക്കുള്ള അവസരം കാത്ത്​ റോഡരികിൽ വെച്ചിരിക്കുന്ന മൃതദേഹങ്ങൾ... കോവിഡിന്‍റെ രണ്ടാം വരവിൽ മരണം തുടർക്കഥയാകു​േമ്പാൾ ഉത്തർപ്രദേശിലെ പ്രയാഗ്​രാജ്​ പോലുള്ള സ്​ഥലങ്ങളിലെ കാഴ്ചയാണിത്​. ഇവിടങ്ങളിലെ കടകളിലും ഈ അവസ്​ഥക്ക്​ അനുസൃതമായ മാറ്റങ്ങൾ ദൃശ്യമാണ്​.

ഇവിടെ വിവാഹാവശ്യങ്ങൾക്കുള്ള സാധനങ്ങൾ മാത്രം വിറ്റിരുന്ന കടകളിൽ ഇപ്പോൾ വിൽക്കപ്പെടുന്നത്​ മരണാനന്തര ചടങ്ങുകൾക്ക്​ ഉപയോഗിക്കുന്ന സാമഗ്രികളാണെന്ന്​ ​'ടൈംസ്​ ഓഫ്​ ഇന്ത്യ' റിപ്പോർട്ട്​ ചെയ്യുന്നു​. ആളുകൾ കല്യാണങ്ങൾ റദ്ദാക്കുന്നതും മരണങ്ങൾ കൂടി വരുന്നതും കണക്കിലെടുത്താണിത്​. വിവാഹാവശ്യങ്ങൾക്കുള്ള സാധനങ്ങൾ മാത്രം വിറ്റിരുന്ന കടകൾ നടത്തിയിരുന്നവർ ഇപ്പോൾ മരണാനന്തര ചടങ്ങുകൾക്ക്​ ഉപയോഗിക്കുന്ന സാമഗ്രികൾ കൂടുതലായി സ്​​േറ്റാക്ക്​ ചെയ്യുകയാണെന്ന്​ റ​ിപ്പോർട്ടിൽ പറയുന്നു.

'നഗരത്തിലും സമീപ പ്രദേശങ്ങളിലും കോവിഡ്​ കേസുകളും മരണങ്ങളും കൂടി വരികയാണ്​. ഞങ്ങളുടെ കുടുംബം വിവാഹാവശ്യങ്ങൾക്കുള്ള സാധനങ്ങള​ുടെ ബിസിനസിലാണ്​ ഏർപ്പെട്ടിരുന്നത്​. ഇപ്പോൾ ഞങ്ങൾ അന്ത്യകർമ്മങ്ങൾക്ക്​ ഉപയോഗിക്കുന്ന സാധനങ്ങളാണ്​ കൂടുതലായും വിൽക്കുന്നത്​' -പ്രയാഗ്​രാജിലെ ഛൗക്ക്​ ഏരിയയിൽ കട നടത്തുന്ന അങ്കിത്​ അഗർവാൾ പറഞ്ഞു.

'ഇത്​ ശരിക്കും മരിച്ചവരുടെ കുടുംബാംഗങ്ങൾക്കും പ്രയോജനകരമാണ്​. മരണാനന്തര ചടങ്ങുകൾക്കുള്ള സാധനങ്ങൾക്കായി പല കടകൾ കയറിയിറങ്ങുന്നത്​ അവർക്ക്​ ഒഴിവാക്കാം' -അങ്കിത്​ ചൂണ്ടിക്കാട്ടി. 'ഇവിടെയുള്ള രണ്ട്​ ​കടകൾ ദശകങ്ങളായി വിവാഹാവശ്യത്തിന്​ മാത്രമുള്ള സാധനങ്ങളാണ്​ വിറ്റിരുന്നത്​. അവർ ഇപ്പോൾ മരണാനന്തര ചടങ്ങുകൾക്കുള്ള സാധനങ്ങളാണ്​ വിൽക്കുന്നത്​' -പ്രദേശവാസികളിലൊരാൾ പറഞ്ഞ​ു. 

Tags:    
News Summary - Then 'one-stop' shop for wedding fare, now sells items for cremation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.