ശ്രീനഗർ: മൂന്നു പതിറ്റാണ്ടിന്റെ കാത്തിരിപ്പിനുശേഷം ജമ്മു-കശ്മീരിൽ ചൊവ്വാഴ്ച മുതൽ സിനിമ തിയറ്ററുകൾ പ്രവർത്തിക്കും. സോനാവാർ മേഖലയിൽ 520 സീറ്റ് ശേഷിയിൽ മൂന്നു തിയറ്റർ അടങ്ങിയ മൾട്ടിപ്ലക്സ് ആണ് ആദ്യം തുറക്കുന്നത്.
ആമിർ ഖാൻ നായകനായ 'ലാൽ സിങ് ഛദ്ദ' സിനിമയുടെ പ്രദർശനത്തോടെയാണ് തുടക്കം. സ്ഥിരം പ്രദർശനം 30 മുതലാണ് ആരംഭിക്കുന്നത്. വൈകാതെ മറ്റു ഭാഗങ്ങളിലും തിയറ്ററുകൾ തുറക്കും.
സിനിമ കാണാനായി മാത്രം കശ്മീരിൽനിന്ന് ഡൽഹിയിൽ വന്നിരുന്ന ചലച്ചിത്ര പ്രേമികൾക്ക് ആഹ്ലാദം നൽകുന്നതാണ് വാർത്ത. ഭീകര സംഘടനകളിൽനിന്ന് ഭീഷണി ഉയർന്നതോടെയാണ് 1980കളുടെ അവസാനം കശ്മീർ താഴ്വരയിൽ തിയറ്ററുകൾ പ്രവർത്തനം നിർത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.