ചെങ്കോൽ കഥ ബി.ജെ.പിയുടെ നുണഫാക്ടറി വക -കോൺഗ്രസ്​

ന്യൂഡൽഹി: ബ്രിട്ടീഷുകാരിൽനിന്ന്​ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിലേക്കുള്ള അധികാര കൈമാറ്റത്തിന്‍റെ അടയാളമായിരുന്നു ചെങ്കോൽ എന്ന ബി.ജെ.പിയുടെ നുണക്കഥ പൊളിഞ്ഞെന്ന്​ കോൺഗ്രസ്​.

സ്വാതന്ത്ര്യ ദിന തലേന്ന്​ ചെങ്കോൽ നെഹ്റുവിന്​ കൈമാറിയപ്പോൾ ബ്രിട്ടീഷ്​ വൈ​സ്രോയി മൗണ്ട്​ ബാറ്റനോ സി. രാജഗോപാലാചാരിയോ ഉണ്ടായിരുന്നില്ലെന്ന്​ തിരുവാടുതുറൈ ആധീനത്തിലെ മുഖ്യസന്യാസി ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയത്​ ചൂണ്ടിക്കാട്ടിയാണ്​ കോൺഗ്രസ്​ വക്താവ്​ ജയ്​റാം രമേശ്​ ഇങ്ങനെ പറഞ്ഞത്​.

കോൺഗ്രസ്​ അവഗണിച്ചുവെന്ന കുറ്റപ്പെടുത്തലിന്‍റെ അകമ്പടിയോടെയാണ്​ പ്രധാനമ​ന്ത്രി നരേന്ദ്ര മോദി ചെങ്കോൽ പുതിയ പാർലമെന്‍റ്​ മന്ദിരത്തിൽ സ്ഥാപിച്ചത്​. ബി.ജെ.പിയുടെ നുണഫാക്ടറി തുറന്നുകാട്ടുന്നതാണ്​ സന്യാസിയുടെ വെളിപ്പെടുത്തലെന്ന്​ ജയ്​റാം രമേശ്​ പറഞ്ഞു. തിരുവാടുതുറൈ ആധീനത്തിന്‍റെ താൽപര്യപ്രകാരമാണ്​ ചെങ്കോൽ നെഹ്റുവിന്​ സമ്മാനിച്ചത്​. തിരുവാടുതുറൈ മഠം നാദസ്വര വിദ്വാൻ രാജരത്തിനത്തെ ചെങ്കോലുമായി ഡൽഹിക്ക്​ അയക്കുകയായിരുന്നു. അദ്ദേഹത്തെ നെഹ്റുവിന്​ പരിചയപ്പെടുത്തിയത്​ ഡോ. പി. സുബ്ബരോയനാണ്​. നാദസ്വര മേളത്തോടെ ചെങ്കോൽ സമ്മാനിക്കപ്പെട്ടു. ചെങ്കോൽ നേരത്തെ മൗണ്ട്​ ബാറ്റനോ സി. രാജഗോപാലാചാരിക്കോ നൽകിയിരുന്നുമില്ല -ജയ്​റാം രമേശ്​ പറഞ്ഞു.

Tags:    
News Summary - The scepter story is by BJP's lie factory - Congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.