ന്യൂഡൽഹി: തലസ്ഥാനത്ത് പ്രതിഷേധിക്കുന്ന കർഷകരെ പിന്തുണച്ചുകൊണ്ട് ട്വീറ്റിട്ട പോപ് ഗായിക റിഹാനക്കെതിരെ ക്രിക്കറ്റ് താരങ്ങൾ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയത് അമ്പരപ്പിക്കുന്നുവെന്ന് കോൺഗ്രസ് എം.പി ശശി തരൂർ.
കേന്ദ്ര സർക്കാറിെൻറ പിടിവാശിയും ജനാധിപത്യ വിരുദ്ധ സ്വഭാവവും കാരണം കോട്ടം തട്ടിയ ഇന്ത്യയുടെ ആഗോള പ്രതിച്ഛായക്ക് ക്രിക്കറ്റ് താരങ്ങളുടെ ട്വീറ്റ് കൊണ്ട് പരിഹാരം കാണാനാവില്ലെന്നും ശശി തരൂർ അഭിപ്രായപ്പെട്ടു. തെൻറ ട്വിറ്റർ ഹാൻഡിലിലാണ് തരൂർ ഇങ്ങനെ അഭിപ്രായപ്പെട്ടത്.
''പാശ്ചാത്യ സെലിബ്രിറ്റിക്കെതിരെ പ്രതികരിക്കാൻ കേന്ദ്ര സർക്കാറിന് ഇന്ത്യൻ സെലിബ്രിറ്റികളെ ലഭിച്ചത് അമ്പരപ്പിക്കുന്നു. കേന്ദ്ര സർക്കാറിെൻറ പിടിവാശിയും ജനാധിപത്യ വിരുദ്ധ സ്വഭാവവും കാരണം കോട്ടം തട്ടിയ ഇന്ത്യയുടെ ആഗോള പ്രതിച്ഛായക്ക് ക്രിക്കറ്റ് താരങ്ങളുടെ ട്വീറ്റ് കൊണ്ട് പരിഹാരം കാണാനാവില്ല. കർഷക നിയമങ്ങൾ പിൻവലിച്ച് പരിഹാരങ്ങൾ ചർച്ച ചെയ്യൂ, ഇന്ത്യയെ നിങ്ങൾക്ക് ഒരുമിപ്പിക്കാം'' -എന്നായിരുന്നു തരൂരിെൻറ ട്വീറ്റ്.
കർഷക പ്രതിഷേധത്തെ കുറിച്ചുള്ള ചർച്ചയെ എതിർക്കുന്ന കേന്ദ്ര സർക്കാറിെൻറയും സ്പീക്കറുടെയും മനോഭാവത്തെ കുറിച്ച് തനിക്ക് മനസ്സിലാവുന്നില്ലെന്ന് മറ്റൊരു ട്വീറ്റിൽ തരൂർ അഭിപ്രായപ്പെട്ടു.
പോപ് ഗായിക റിഹാനക്കെതിരെ സചിൻ ടെണ്ടുൽക്കർ, രവി ശാസ്ത്രി, അനിൽ കുംബ്ലെ തുടങ്ങിയവർ ട്വിറ്ററിൽ പ്രതികരണവുമായി രംഗത്തു വന്നിരുന്നു. 'ഇന്ത്യ ഒരുമിച്ച്', ഇന്ത്യ പ്രൊപ്പഗണ്ടക്കെതിരെ' എന്നീ ഹാഷ് ടാഗുകളിട്ടുകൊണ്ടായിരുന്നു താരങ്ങളുടെ ട്വീറ്റുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.