ചെന്നൈ: മെഡിക്കൽ, എൻജിനീയറിങ് കോഴ്സുകൾ തമിഴ് സിലബസിൽ പഠിപ്പിക്കാൻ തമിഴ് ഭാഷക്കുവേണ്ടി പോരാടുന്ന സ്റ്റാലിൻ തയാറാവുമോയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിൽ ത്രിഭാഷ സമ്പ്രദായത്തിലൂടെ ഹിന്ദി അടിച്ചേൽപിക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നതായ സ്റ്റാലിന്റെ ആരോപണത്തിന് മറുപടിയായാണ് പരിഹാസ രൂപേണയുള്ള അമിത് ഷായുടെ ചോദ്യം.
മെഡിസിൻ, എൻജിനീയറിങ് ഉൾപ്പെടെയുള്ള കോഴ്സുകൾ സംസ്ഥാന ഭാഷകളിൽ പഠിക്കാൻ മോദി സർക്കാർ അനുമതി നൽകിയ കാര്യവും അമിത് ഷാ ചൂണ്ടിക്കാട്ടി. വെള്ളിയാഴ്ച ചെന്നൈയിലെ റാണിപ്പേട്ടിൽ നടന്ന കേന്ദ്ര വ്യവസായിക സുരക്ഷ സേനയുടെ (സി.ഐ.എസ്.എഫ്) 56ാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ പ്രാദേശിക ഭാഷകൾക്ക് കേന്ദ്ര സർക്കാർ പ്രാമുഖ്യം നൽകുന്നുണ്ട്. സി.ഐ.എസ്.എഫ് ഉൾപ്പെടെ കേന്ദ്ര സർവിസുകളിലേക്കുള്ള റിക്രൂട്ട്മെന്റുകളിൽ പോലും പ്രാദേശിക ഭാഷകൾ ഉപയോഗപ്പെടുത്താൻ മോദി സർക്കാർ അനുമതി നൽകി. 2023ലാണ് തമിഴ് ഉൾപ്പെടെ 13 പ്രാദേശിക ഭാഷകളിൽ എഴുതാനുള്ള അംഗീകാരം കേന്ദ്രം നൽകിയത്. തമിഴിനും അതിന്റെ പൈതൃകത്തിനും മോദി സർക്കാർ പ്രാധാന്യം നൽകുന്നുവെന്നും അമിത് ഷാ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.