കോവിഡ്​-19: തമിഴ്​നാട്ടിൽ മൂന്ന്​ മരണം കൂടി, 669 പേർക്ക്​ കൂടി രോഗം

ചെന്നൈ: സംസ്​ഥാനത്ത്​ കോവിഡ്​-19 ബാധിച്ച്​ ചികിൽസയിൽ കഴിഞ്ഞിരുന്ന മൂന്നുപേർ കൂടി മരിച്ചു. ഇതോടെ മൊത്തം മരണസംഖ്യ 47 ആയി. 24 മണിക്കൂറിനിടെ 13,367 സാമ്പിളുകൾ പരിശോധിച്ചതിൽ 669 പേർക്ക്​ പുതുതായി രോഗബാധ കണ്ടെത്തി. ഇതിൽ 257 പേർ സ്​ത്രീകളാണ്​.135 പേരെ ഡിസ്​ചാർജ്​ ചെയ്​തു. 

രോഗംഭേദമായി ആശുപത്രിയിൽനിന്ന്​ വിട്ടയച്ചവരുടെ മൊത്തം എണ്ണം 1,959. ഇതേവരെ 2,32,368 പേർക്കാണ്​ പരിശോധന നടത്തിയത്​. ചെന്നൈയിൽ 509 പേർക്ക്​ കൂടി രോഗം സ്​ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 3,839 ആയി.

ചെന്നൈയിലെ കോയ​േമ്പട്​ പച്ചക്കറി മാർക്കറ്റുമായി ബന്ധപ്പെട്ടാണ്​ കൂടുതലും കോവിഡ്​ കേസുകൾ റിപ്പോർട്ട്​ ചെയ്യുന്നത്​. 1500 ൽ അധികം കേസുകളാണ്​ കോയ​േമ്പട്​ മാർക്കറ്റുമായി ബന്ധപ്പെട്ട്​ റിപ്പോർട്ട്​ ചെയ്​തത്​. കോവിഡ്​ നിയന്ത്രണ വിധേയമായ മേഖലകളിൽ തമിഴ്​നാട്​ സർക്കാർ നിരവധി ഇടളവുകൾ അനുവദിച്ചിരുന്നു. കോയമ്പത്തൂരിലും മധുരയിലും ​കോവിഡ്​ കേസുകൾ ഉയർന്നുവരുന്നുണ്ട്​. 

രാജ്യത്ത്​ കോവിഡ്​ ബാധിതരിൽ മഹാരാഷ്​ട്രയും ഡൽഹിയും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ തമിഴ്​നാട്ടിലാണ്​. ഡൽഹിയിൽ ഇതുവരെ 7200 കേസുകളാണ്​ റിപ്പോർട്ട്​ ​െചയ്​തത്​. മഹാരാഷ്​ട്രയിൽ 20,200 കേസുകളാണ്​ ഇതുവരെ സ്​ഥിരീകരിച്ചത്​. 779 പേർ മരിക്കുകയും ചെയ്​തു.

Tags:    
News Summary - Tamil Nadu Covid 19 Updates -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.