ചെന്നൈ: തമിഴ് സിനിമ ഫോേട്ടാഗ്രാഫറായ ‘സ്റ്റിൽസ് ശിവ’ എന്ന പേരിലറിയപ്പെടുന്ന എസ്. ശിവകുമാർ (53) കാറപകടത്തിൽ മരിച്ചു. ഒപ്പം യാത്ര ചെയ്തിരുന്ന നടൻ തവസി കുറുമ്പൻ എന്ന മാരിച്ചാമിക്ക് പരിക്കേറ്റു. തിങ്കളാഴ്ച വൈകീട്ട് തേനി ഉത്തമപാളയം കോൈമ്പ രംഗനാഥർകോവിൽ റോഡിലാണ് മാരിച്ചാമി ഒാടിച്ച കാർ മറിഞ്ഞത്.
ശിവ സംഭവസ്ഥലത്ത് മരിച്ചു. കോൈമ്പ മലയടിവാരത്തിൽ ടെലി സീരിയലിെൻറ ഷൂട്ടിങ് കഴിഞ്ഞ് തേനിയിലേക്ക് മടങ്ങവെയാണ് അപകടം. ചെന്നൈ വേലായുധം കോളനിയിലാണ് ശിവയുടെ താമസം. കോൈമ്പ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.