അടുത്ത ലക്ഷ്യം പാക് അധീന കശ്മീർ തിരിച്ചുപിടിക്കൽ -ബി.ജെ.പി നേതാവ് റാംമാധവ്

ന്യൂഡൽഹി: ആർട്ടിക്കിൾ 370 റദ്ദാക്കിയത് അഖണ്ഡ ഭാരതം നിർമിക്കാനുള്ള ആദ്യ പടിയായിരുന്നുവെന്നും അടുത്ത ലക്ഷ്യം പാ ക് അധീന കശ്മീർ തിരിച്ചുപിടിക്കുകയെന്നതാണെന്നും ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി റാംമാധവ്. ന്യൂഡൽഹിയിൽ ഛാത്ര് സൻ സദ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു റാംമാധവ്.

അഖണ്ഡ ഭാരതം എന്ന് യാഥാർഥ്യമാകുെമന്ന ചോദ്യത്തിനാണ് റാംമാധവ് മറുപടി നൽകിയത്. അഖണ്ഡ ഭാരതം ഘട്ടംഘട്ടമായാണ് യാഥാർഥ്യമാവുക. ജമ്മു കശ്മീരിനെ സമഗ്രമായി ഇന്ത്യയോട് കൂട്ടിച്ചേർത്തത് ആദ്യപടിയാണ്. അടുത്തതായി പാകിസ്താൻ അനധികൃതമായി കൈവശം വെക്കുന്ന ഇന്ത്യൻ മണ്ണ് തിരിച്ചുപിടിക്കും.

പാക് അധീന കശ്മീർ തിരിച്ചുപിടിക്കുമെന്ന് 1994ൽ പാർലിമെന്‍റിൽ പ്രമേയം പാസാക്കിയിരുന്നതായി റാംമാധവ് ചൂണ്ടിക്കാട്ടി.

ഇരുപതാം നൂറ്റാണ്ടിലെ ഇന്ത്യ കാൽപനികവും അൽപഭാഷിയുമായിരുന്നു. സ്വാതന്ത്ര്യം ലഭിച്ച ജനതയുടെ സ്വപ്നങ്ങളായിരുന്നു ഉണ്ടായിരുന്നത്. സ്വാതന്ത്ര്യ സമര സേനാനികളായിരുന്നു നയിച്ചിരുന്നത്. എന്നാൽ, 21ാം നൂറ്റാണ്ടിലെ യുവ ഇന്ത്യ പ്രായോഗികതയിലൂന്നി ഊർജസ്വലമാണെന്നും റാം മാധവ് പറഞ്ഞു.

Tags:    
News Summary - taking back pok is next step ram madhav

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.