ന്യൂഡൽഹി: ബലാത്സംഗക്കേസിൽ മുൻ കേന്ദ്രമന്ത്രി സ്വാമി ചിന്മയാനന്ദക്ക് ജാമ്യം നൽകിയത് ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജി സുപ്രീംേകാടതി തള്ളി. നിയമ വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത കേസിൽ അറസ്റ്റിലായ ചിന്മയാനന്ദക്ക് അലഹബാദ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ജാമ്യ ഉത്തരവിൽ ഹൈകോടതി തക്കതായ കാരണം പറഞ്ഞിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് അശോക് ഭൂഷൺ, നവീൻ സിൻഹ എന്നിവരടങ്ങിയ ബെഞ്ച് ഹരജി നിരസിച്ചത്.
എന്നാൽ, കേസ് ഡൽഹി കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച മറ്റൊരു ഹരജിയിൽ യു.പി സർക്കാറിനും മറ്റുള്ളവർക്കും ബെഞ്ച് നോട്ടീസയച്ചു. ചിന്മയാനന്ദ ട്രസ്റ്റ് നടത്തുന്ന ഷാജഹാൻപൂരിലെ കോളജിലെ നിയമ വിദ്യാർഥിയെ ബി.ജെ.പി മുൻ മന്ത്രി ലൈംഗികമായി പീഡിപ്പിച്ച കേസ് വൻ വിവാദമായിരുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് സ്വാമി അറസ്റ്റിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.