സുഷമ സ്വരാജിന്‍െറ വൃക്ക മാറ്റിവെക്കല്‍ ഈയാഴ്ച

ന്യൂഡല്‍ഹി: കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്‍െറ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ ഈ വാരാന്ത്യം നടക്കുമെന്ന് ഡല്‍ഹിയിലെ എയിംസ് ആശുപത്രി അധികൃതര്‍ അറിയിച്ചു. ദാതാവ് രക്തബന്ധുവല്ളെന്ന് (അണ്‍റിലേറ്റഡ് ഡോണര്‍) അറിയിച്ച അധികൃതര്‍ പേരുവിവരം വെളിപ്പെടുത്തിയിട്ടില്ല. സുഹൃത്ത്, ബന്ധു, അയല്‍വാസി, മരുമക്കള്‍ തുടങ്ങി വൃക്ക സ്വീകരിക്കുന്നയാള്‍ വൈകാരികബന്ധം പുലര്‍ത്തുന്നവരെയാണ് അണ്‍റിലേറ്റഡ് ഡോണര്‍ ആയി പരിഗണിക്കുന്നത്. വൃക്കമാറ്റം സംബന്ധിച്ച നിയമനടപടികളെല്ലാം പൂര്‍ത്തിയായിട്ടുണ്ട്.

പ്രമേഹം കടുത്തതിനു പിന്നാലെയാണ് സുഷമയുടെ വൃക്ക തകരാറിലായത്. വൃക്ക തകരാര്‍ മൂലം ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയിലാണെന്ന് ട്വിറ്ററിലൂടെ അറിയിച്ച സുഷമ, ഡയാലിസിസ് തുടങ്ങിയെന്നും കുറിച്ചിരുന്നു. നവംബര്‍ ഏഴിനാണ് മന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Tags:    
News Summary - sushma swaraj kidney surgary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.