'അഭിനന്ദനങ്ങൾ.. നിങ്ങൾ ഒരു മധ്യവർത്തി കുടുംബത്തെ ഫലപ്രദമായി തകർത്തു' -റിയ ചക്രബർത്തിയു​െട പിതാവ്​

ന്യൂഡൽഹി: നടൻ സുശാന്ത്​ സിങ്​ രജ്​പുതി​െൻറ മരണവുമായി ബന്ധപ്പെട്ട്​ നടി റിയ ചക്രബർത്തിയുടെ സഹോദരൻ ഷോവിക്​ ചക്രബർത്തിയെ(24) അറസ്​റ്റ്​ ചെയ്​തതിനെ തുടർന്ന്​ വൈകാരിക പ്രതികരണവു​മായി റിയയുടെ പിതാവ്​ റിട്ട. ലെഫ്​റ്റ്​നൻറ്​ കേണൽ ഇന്ദ്രജിത്ത്​ ചക്രബർത്തി. ത​െൻറ മക​െൻറ അറസ്​റ്റിലൂടെ ഒരു മധ്യവർത്തി കുടുംബത്തെ തകർക്കുകയാണ്​ ചെയ്​തതെന്ന്​​ അദ്ദേഹം പറഞ്ഞു.

''അഭിനന്ദനങ്ങൾ ഇന്ത്യ, നിങ്ങൾ എ​െൻറ മകനെ അറസ്​റ്റ്​ ചെയ്​തു. എനിക്കുറപ്പാണ്​, അടുത്ത ഉൗഴം എ​െൻറ മകളുടേതാണെന്ന്​. നിങ്ങൾ ഒരു മധ്യവർത്തി കുടുംബ​ത്തെ ഫലപ്രദമായി തകർത്തുകളഞ്ഞു. തീർച്ചയായും, നീതിയെ ഓർത്ത്​ എല്ലാം നീതീകരിക്കപ്പെടും. ജയ്​ ഹിന്ദ്​.'' ഇന്ദ്രജിത്ത്​ ചക്രബർത്തി പ്രസ്​താവനയിൽ പറഞ്ഞു.

സുശാന്ത്​ മരണ കേസുമായി ബന്ധ​പ്പെട്ട്​ ഇന്ദ്രജിത്ത്​ ചക്രബർത്തിയേയും സി.ബി.ഐ പലതവണ ചോദ്യം ചെയ്​തിരുന്നു. വെള്ളിയാഴ്​ചയാണ്​ നർ​േകാട്ടിക്​ കൺട്രോൾ ബ്യൂറോ(എൻ.സി.ബി) ഷോവികിനെ അറസ്​റ്റ്​ ചെയ്​തത്​. ഷോവികിനെയും സുശാന്തി​െൻറ മാനേജർ സാമുവൽ മിരാൻഡയേയും ഈ മാസം ഒമ്പത്​ വരെ എൻ.സി.ബി കസ്​റ്റഡിയിൽ വിട്ടിരിക്കുകയാണ്​.

സുശാന്ത്​ സിങ്ങി​െൻറ മരണത്തിൽ മയക്കു മരുന്നു കേസി​െൻറ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട്​ ഷോവികി​േൻറയും സാമുവൽ മിരാൻഡക്കുയുടേയും പേരിൽ എൻ.സി.ബിക്ക്​ പുറമെ എൻഫോഴ്​സ്​മെൻറ്​ ഡയറക്​ടറേറ്റും സി.ബി.ഐയും കേസെടുത്തിട്ടുണ്ട്​. മയക്കു മരുന്ന്​ നിർമാണം, കൈവശം വെക്കൽ, വാങ്ങൽ, വിൽക്കൽ, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ്​ ഇവർക്കെതിരെ ചുമത്തിയത്​. നേരത്തേ നർകോട്ടിക്​ കൺട്രോൾ ബ്യൂറോ ഷോവികി​േൻറയും മിരാൻഡയുടേയും വീടുകളിൽ പരിശോധന നടത്തുകയും ഇവരെ പത്ത്​ മണിക്കൂറിലേറെ സമയം ചോദ്യം ചെയ്യുകയും ചെയ്​തിരുന്നു.

ജൂൺ 14നാണ്​ സുശാന്ത്​ സിങ്​ രജ്​പുതിനെ മുംബൈയിലെ ഭദ്ര അപാർട്ട്​മെൻറിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്​. കാമുകിയായ റിയ ചക്രബർത്തി സുശാന്തിന്​ അദ്ദേഹമറിയാതെ നിരോധിത മയക്കുമരുന്ന്​ നൽകിയിരുന്നുവെന്ന്​ സുശാന്തി​െൻറ കുടുംബം ആരോപിച്ചിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.